Uncategorized

സ്‌കൂളില്‍ കയറിയ മുള്ളന്‍പന്നിയെ പൂട്ടിയിട്ടു; വനംവകുപ്പ് പിടികൂടി

“Manju”

തിരുവനന്തപുരം: കഠിനംകുളം ഗവ എല്‍.പി സ്‌കൂളില്‍ കയറിയ മുള്ളന്‍പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്‌കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളന്‍പന്നി ഓടിക്കയറിയത്. സ്‌കൂളില്‍ പൊതുപരിപാടി നടക്കുന്നതിനാല്‍ ഈസമയം വിദ്യാര്‍ത്ഥികളും അധ്യാപകരും ഓഡിറ്റോറിയത്തിലായിരുന്നു.

സ്കൂളിലെ ക്ലാസ് മുറിയില്‍ കയറിയ മുള്ളന്‍പന്നി, പിന്നീട് വിദ്യാര്‍ത്ഥിനികളുടെ ശുചിമുറിയിലേക്ക് ഓടിക്കയറുന്നത് കണ്ടതോടെ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സൗദാ ബീവി പൂട്ടിയിട്ടുകയായിരുന്നു. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പാലോട് ചെക്കോണം ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെത്തി കൂട് സ്ഥാപിച്ച് മുള്ളന്‍പന്നിയെ രാത്രി 9.30- ഓടെ പിടികൂടുകയായിരുന്നു. ഏകദേശം നാല് വയസ്സ് പ്രായമുള്ളതാണ് മുള്ളന്‍പന്നിയെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ മുള്ളന്‍പന്നിയെ പാലോട് റേഞ്ചിലെ കാട്ടില്‍ തുറന്നുവിടും.

പാലോട് ചെക്കോണം ഡെപ്യൂട്ടി സ്റ്റേഷന്‍ ഓഫീസര്‍ കമറുദ്ദീന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അജിത്ത് കുമാര്‍, പ്രതീപ് കുമാര്‍, ഷൈജു, ബിനു ഉമ്മര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മുള്ളന്‍ പന്നിയെ പിടികൂടിയത്.

Related Articles

Back to top button