IndiaLatest

ആഗോള പാട്ടീദാര്‍ വ്യാപാര ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

ന്യൂഡല്‍ഹി: സര്‍ദാര്‍ധാം സംഘടിപ്പിക്കുന്ന ആഗോള പാട്ടിദാര്‍ വ്യാപാര ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേലും കേന്ദ്രമന്ത്രിമാരും വ്യവസായ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളിലൊന്നൊന്ന സൂറത്തിനുള്ള പദവി ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യയ്ക്ക് പലതുമുണ്ട്. ”നമുക്ക് നമ്മുടെ ആത്മവിശ്വാസവും, ആത്മനിര്‍ഭരതയുടെ ചൈതന്യത്തേയും ശക്തിപ്പെടുത്തേണ്ടതേയുള്ളു. വികസനത്തില്‍ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകുമ്പോള്‍ മാത്രമേ ഈ ആത്മവിശ്വാസം ഉണ്ടാകൂ, എല്ലാവരുടെയും പരിശ്രമം ഉള്‍പ്പെടണം” സര്‍ദാര്‍ പട്ടേലിന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് സംരംഭകത്വത്തിന്റെ ഉത്സാഹം വര്‍ദ്ധിപ്പിക്കുന്നതിന്, നയങ്ങളിലൂടെയും പ്രവര്‍ത്തിയിലൂടെയുമുള്ള ഗവണ്‍മെന്റിന്റെ നിരന്തര പരിശ്രമം സൃഷ്ടിക്കുന്ന പരിസ്ഥിതിയാണെന്നും അതിലൂടെ സാധാരണ കുടുംബങ്ങളിലെ യുവാക്കള്‍ പോലും സംരംഭകരാകാനും അത് സ്വപ്‌നം കാണാനും അതില്‍ അഭിമാനിക്കാനുമുള്ള അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മുദ്രാ യോജന പോലുള്ള പദ്ധതികള്‍ വ്യാപാരത്തിലേക്ക് കടക്കുന്നതിനെക്കുറിച്ച്‌ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലാത്ത ആളുകള്‍ക്കുപോലും അതിനുള്ള കരുത്ത് നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Back to top button