IndiaLatest

ആസാദി കാ അമൃത് മഹോത്സവ് പ്രധാനമന്ത്രി ഇന്ന് ‘ഉദ്ഘാടനം ചെയ്യും

“Manju”

ശ്രീജ.എസ്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ‘ആസാദി കാ അമൃത് മഹോത്സവ്’ പരിപാടി ഉദ്ഘാടനം ചെയ്യും. അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍ നിന്ന് ഗുജറാത്തിലെ നവസാരി ജില്ലയിലെ ദണ്ഡിയിലേക്കുള്ള 241 മൈല്‍ മാര്‍ച്ചിന്റെ ഫ്ലാഗ് ഓഫ് അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10:30 ന് ചടങ്ങുകള്‍ ആരംഭിക്കും.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ 2021 മാര്‍ച്ച്‌ 12 മുതല്‍ 2022 ഓഗസ്റ്റ് 15 വരെ ‘ആസാദി കാ അമൃത് മഹോത്സവ്’ ആയി ആഘോഷിക്കുന്നതിനായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു. പദയാത്ര നടത്തുന്നത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ ദണ്ഡിയാത്രയെ അനുസ്മരിച്ചാണ്. പദയാത്രയുടെ ആദ്യ ഘട്ടത്തിന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ നേതൃത്വം നല്‍കും.

Related Articles

Back to top button