Uncategorized

മൈസൂരു-ബെംഗളൂരു പത്ത് വരി പാതയില്‍ അടുത്ത മാസം മുതല്‍ ടോള്‍

“Manju”

ബെംഗളൂരു: ബെംഗളൂരുമൈസൂരു പത്ത് വരി എക്സ്പ്രസ് പാതയിലെ ആദ്യഘട്ട ടോള്‍ പിരിവ് ഫെബ്രുവരി 15 മുതല്‍ ആരംഭിക്കും. ബെംഗളൂരുനിദാഘട്ട സെക്ഷനിലാണ് ആദ്യം ടോള്‍ ഈടാക്കുക. നിദാഘട്ട മുതല്‍ മൈസൂരു വരെയുള്ള ഭാഗത്ത് ടോള്‍ പിരിവ് പിന്നീട് നടത്തും. ടോള്‍ പിരിവ് ആരംഭിക്കുന്ന വിവരം മൈസൂര്‍ എം പി പ്രതാപ്സിംഹ തിങ്കളാഴ്ചയാണ് അറിയിച്ചത്.

പാതയില്‍ ആകെ മൂന്ന് ടോള്‍ ബൂത്തുകളാണുള്ളത്. ഇതില്‍ രണ്ട് ടോള്‍ ബൂത്തുകളില്‍ നിന്ന് ടോള്‍ ശേഖരിക്കുമെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എന്‍എച്ച്‌എഐ) അധികൃതര്‍ അറിയിച്ചു. മൈസൂരുനിദാഘട്ട സെക്ഷനിലെ ശ്രീരംഗപട്ടണത്തിനടുത്തുള്ള ഗനഗുരുവിലാണ് ആദ്യ ടോള്‍ ബൂത്ത്. ബെംഗളൂരുനിദാഘട്ട സെക്ഷനില്‍ ബിഡദിക്കടുത്തുള്ള കനിമിനികെയിലാണ് രണ്ടും മൂന്നും ടോള്‍ ബൂത്തുകള്‍ സജ്ജീകരിച്ചിരിക്കുന്നത്.

ഓരോ ടോള്‍ ബൂത്തിലും 11 ഗേറ്റുകളുണ്ടാകും. അത്യാധുനിക ടോള്‍ പിരിവ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫാസ്ടാഗ് സംവിധാനവും ഉണ്ടാകും. അതേസമയം, ടോള്‍ നിരക്ക് ഇതുവരെ നിശ്ചയിച്ചിട്ടില്ല. മൊത്തം പദ്ധതിച്ചെലവും പ്രതിദിന വാഹനങ്ങളുടെ എണ്ണവും കണക്കാക്കിയ ശേഷം മാത്രമേ ടോള്‍ നിരക്ക് തീരുമാനിക്കൂവെന്ന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button