Uncategorized

പരീക്ഷാ ഹാളില്‍ നിറയെ പെണ്‍കുട്ടികളെ കണ്ട് പ്ലസ് ടുകാരന്റെ ബോധം പോയി

“Manju”
പട്ന: പരീക്ഷ എഴുതാനെത്തിയപ്പോൾ ഹാൾ നിറയെ പെൺകുട്ടികളെ കണ്ട് പരിഭ്രമിച്ച പ്ലസ് ടു വിദ്യാര്‍ഥി ബോധംകെട്ട് വീണു.കഴിഞ്ഞ ദിവസം ബിഹാറിലെ ഷരിഫ്‌സ് അലാമ ഇക്ബാല്‍ കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ ഒരു വിദ്യാര്‍ത്ഥിയാണ് തലകറങ്ങി വീണത്. സദാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥി പരീക്ഷാ ഹാളില്‍ എത്തിയപ്പോഴാണ് താന്‍ പരീക്ഷ എഴുതേണ്ടത് 50 പെണ്‍കുട്ടികള്‍ക്കിടയിലാണെന്ന് അറിയുന്നത്. പരീക്ഷാ ഹാളില്‍ നിറയെ പെണ്‍കുട്ടികളെ കണ്ടതോടെ ഇവര്‍ക്കിടയില്‍ ഇരുന്ന് പരീക്ഷ എഴുതണമെന്ന് ഓര്‍ത്തതോടെ 12-ാം ക്ലാസുകാരന്‍ ബോധംകെട്ടുവീഴുകയായിരുന്നു.

ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ രംഗത്തെത്തി. പരീക്ഷാ നടത്തിപ്പിലെ പ്രശ്‌നമാണെന്നും പരീക്ഷാര്‍ത്ഥികളായ മറ്റ് ആണ്‍കുട്ടികള്‍ക്ക് ഈ സെന്റര്‍ എന്തുകൊണ്ട് നല്‍കിയില്ലെന്നും കുടുംബം ചോദിച്ചു.

Related Articles

Back to top button