Uncategorized

ആലപ്പുഴ സിറ്റി ഏരിയയിലെ അഞ്ചാമത് കുടുംബസംഗമം ഞായറാഴ്ച നടന്നു

“Manju”
ആലപ്പുഴ സിറ്റി ഏരിയയിലെ കുടുംബസംഗത്തിൽ പങ്കെടുത്തവർ

ആലപ്പുഴ : ആലപ്പുഴ സിറ്റി ഏരിയയിലെ അഞ്ചാമത് സത്സംഗംഇന്നലെ (12-03-2023ഞായറാഴ്ച) വൈകുന്നേരം 5:30 ന് എസ്.എൽ പുരം, മുഹമ്മ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ജയപ്രകാശിന്റെ വസതിയിൽ വച്ച് നടന്നു. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാന തപസ്വിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടന്നു വരുന്ന കുടുംബ സംഗമങ്ങളുടെ ഭാഗമായാണ് ആലപ്പുഴ സിറ്റി ഏരിയയിൽ കുടംബസംഗമം സംഘടിപ്പിച്ചത്. ആലപ്പുഴ ഏരിയ (സിറ്റി) ഇൻ ചാർജ്ജ് സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി, ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർമാരായ അബൂബക്കർ എ, അജിത്ത്കുമാർ വി., വേണുഗോപാൽ സി, വൈക്കം ഏരിയ അസിസ്റ്റന്റ് ജനറൽ മാനേജർ വിജയൻ മാച്ചേരകോഴിക്കോട് ജില്ലയിലെ ആത്മ ബന്ധു പ്രവീൺ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇരു യൂണിറ്റുകളിലുമായി 80 ലധികം ആത്മബന്ധുക്കൾ കുടുംബ സംഗമത്തിൽ പങ്കെടുത്തു.
ഇതോടെ ആലപ്പുഴ ഏരിയയിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി നടന്ന് വന്ന കുടുംബ സംഗമങ്ങൾ
സമാപിച്ചു.

Related Articles

Back to top button