Uncategorized

സിഗരറ്റ് കൊമ്പന്‍ ചരിഞ്ഞു

മരണം ഷോക്കേറ്റ്

“Manju”

 

ഇടുക്കി; ഇടുക്കി ചിന്നക്കനാലിനെ വിറപ്പിക്കുന്ന കാട്ടാന സിഗരറ്റ് കൊമ്ാന ചരിഞ്ഞ നിലയില്‍.

ബിഎല്‍ റാം കുളത്താമ്ബാറയ്ക്കു സമീപം ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്ബിയില്‍നിന്നു ഷോക്കേറ്റ് കൊമ്ബന്‍ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേ‍ഞ്ച് ഓഫിസര്‍ പിവി വെജി പറഞ്ഞു.

എട്ടു വയസുകാരനായ സിഗരറ്റ് കൊമ്പന്‍ പ്രദേശത്തെ നിത്യ സാന്നിധ്യമായിരുന്നു. ഇടുക്കിയെ വിറപ്പിക്കുന്ന മറ്റു കൊമ്പന്‍മാരില്‍ നിന്ന് വ്യത്യസ്തമായി ആനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്ന കൊമ്പനാണു സിഗരറ്റ് കൊമ്പന്‍‍. കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊമ്പനാണിത്. വണ്ണം കുറഞ്ഞ നീണ്ട കൊമ്പുകള്‍ ഉള്ളതിനാലാണു വാച്ചര്‍മാരും നാട്ടുകാരും സിഗരറ്റ് കൊമ്പന്‍ എന്നു പേരിട്ടത്.

അസി. കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് ഷാന്‍ട്രി ടോം, മൂന്നാര്‍ ഡിഎഫ്‌ഒ രമേഷ് വിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വെറ്ററിനറി സര്‍ജന്‍മാരായ ഡോ. നിഷ റേയ്ച്ചല്‍, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.

Related Articles

Check Also
Close
Back to top button