Uncategorized

അടിസ്ഥാനസൗകര്യ വികസനം രാജ്യപുരോഗതിയുടെ ആധാരശില

“Manju”

ന്യൂഡല്‍ഹി : അടിസ്ഥാനസൗകര്യ വികസനമാണ് രാജ്യപുരോഗതിയുടെ ആധാരശിലയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ‘ഈ വര്‍ഷത്തെ ബജറ്റ് അടിസ്ഥാനസൗകര്യ മേഖലയുടെ പുതിയ വളര്‍ച്ചയ്‌ക്ക് ഊര്‍ജം നല്‍കും, രാജ്യത്തെ ഓരോ പൗരനും പുതിയ ഉത്തരവാദിത്വങ്ങള്‍ നടപ്പിലാക്കാനും കൃത്യമായ തീരുമാനങ്ങളെടുക്കുന്നതിനുമുള്ള സമയമാണിത്’. അടിസ്ഥാനസൗകര്യങ്ങളും, നിക്ഷേപവും എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വെബിനാറില്‍ പ്രധാനമന്ത്രി പറഞ്ഞു.

‘നാഷ്ണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ്‌ലൈന്‍ ‘ പദ്ധതിയ്‌ക്ക് കീഴില്‍ 110 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ വികസനങ്ങള്‍ തടസ്സപ്പെടുത്തിയ മുന്‍ സര്‍ക്കാരുകള്‍ക്കെതിരെ പ്രധാനമന്ത്രി ആഞ്ഞടിച്ചു. ബിജെപി സര്‍ക്കാര്‍ ആധുനിക അടിസ്ഥാനസൗകര്യ വികസന പദ്ധതികളിലൂടെ രാജ്യത്തെ ദാരിദ്രത്തില്‍ നിന്ന് കരകയറാന്‍ പ്രാപ്തമാക്കിയിരിക്കുകയാണ്. 2014-നെ അപേക്ഷിച്ച്‌ ദേശീയ പാതകളുടെ വാര്‍ഷിക നിര്‍മ്മാണം ഏകദേശം രണ്ട് മടങ്ങ് കൂടുതലാണ്. 2014-ല്‍ 74 ആയിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 150 ആയി ഉയര്‍ന്നു ‘പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

സാമ്പത്തികവും അടിസ്ഥാനസൗകര്യ വികസനവും സമന്വയിപ്പിക്കുന്നതിനുള്ള മികച്ച ഉപകരണമാണ് ‘ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍’. രാജ്യത്തിന്റെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്തോറും കഴിവും നൈപുണ്യവുമുള്ള യുവാക്കള്‍ക്ക് ജോലി കണ്ടെത്താനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനപരമായി റെയില്‍വേയും റോഡുകളുമുള്‍പ്പെടെ 16 മന്ത്രാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ഏകോപിതമായി നടപ്പാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍.

Related Articles

Check Also
Close
Back to top button