Uncategorized

പരിസ്ഥിതി സൗഹൃദ ജാക്കറ്റ് ധരിച്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍

“Manju”

ന്യൂഡല്‍ഹി: പ്ലാസ്റ്റിക് കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് നിര്‍മ്മിച്ച ജാക്കറ്റ് ധരിച്ച് പാര്‍ലമെന്റിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇളം നീല നിറത്തിലുള്ള കൈയില്ലാത്ത ജാക്കറ്റ് ധരിച്ചാണ് പ്രധാനമന്ത്രി ബുധനാഴ്ച രാജ്യസഭയിലെത്തിയത്. ബംഗളൂരുവില്‍ നടന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഊര്‍ജ്ജവാരം പരിപാടിയില്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണിത്.

പ്രകൃതി സൗഹൃദ ജാക്കറ്റ് ധരിച്ചെത്തിയ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി അഭിനന്ദിച്ചു. ഒരോ വര്‍ഷവും 10 കോടി പോളി എഥിലിന്‍ ടെറാതാഫ്താലേറ്റ് (പി.ഇ.ടി.) കുപ്പികള്‍ റീസൈക്കിള്‍ ചെയ്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കും കരസേനയിലുള്ളവര്‍ക്കും തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്.
തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രിക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജാക്കറ്റ് സമ്മാനിച്ചത്.

കര്‍ണാടകയില്‍ നടന്ന പരിപാടിയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയായിരുന്നു പ്രധാനമന്ത്രിക്ക് ജാക്കറ്റ് സമ്മാനിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ‘അണ്‍ബോട്ടില്‍ഡ്’ എന്ന പദ്ധതിക്ക് കീഴില്‍ ജീവനക്കാര്‍ക്ക് റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കില്‍ നിന്ന് നിര്‍മ്മിച്ച യൂണിഫോം നല്‍കാന്‍ തീരുമാനിച്ചിരുന്നു.

Related Articles

Check Also
Close
  • …….
Back to top button