Uncategorized

അനധികൃത ഇറക്കുമതി ; ആഡംബര കാറുകൾ പൊളിച്ചു

“Manju”

അനധികൃതമായി രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ആഡംബര കാറുകൾ ഇടിച്ചു പൊളിച്ച് ഫിലിപ്പീൻസ്​ കസ്​റ്റംസ്​ . മക്​ലാരൻ 620 ആർ, പോർഷെ 911, ബെൻറ്​ലെ ഫ്ലൈയിംഗ് സ്​പർ ഉൾപ്പെടെയുള്ള 21 വാഹനങ്ങളാണ്​ നശിപ്പിച്ചത്​ . 10 കോടിയിലേറെയാണ് ഇവയുടെ വില കണക്കാക്കുന്നത് . കള്ളക്കടത്ത് വാഹനങ്ങൾ നശിപ്പിക്കുമെന്ന്​ ഫിലിപ്പീൻസ്​ പ്രസിഡൻറ്​ റോഡ്രിഗോ റോ ഡ്യുർട്ടെ നേരത്തേ മുന്നറിയിപ്പ്​ നൽകിയിരുന്നു

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇതിന്റെ ദൃശ്യങ്ങളിൽ വളരെ കൗതുകത്തോടെയും, വിഷമത്തോടെയുമാണ് പലരും പ്രതികരിക്കുന്നത് . ​ഈ വർഷം ഫെബ്രുവരി 9 ന് ഫിലിപ്പീൻസ്​ കസ്​റ്റംസ്​ ഇത്തരത്തിൽ 17 ആഡംബര കാറുകൾ നശിപ്പിച്ചിരുന്നു . 2018 മുതൽ 2020 വരെയുള്ള കാലയളവിൽ​ പിടിച്ചെടുത്ത വാഹനങ്ങളാണ് അന്ന് തകർത്തത് .

മെഴ്‌സിഡസ് എസ്‌എൽ‌കെ, ലോട്ടസ് എലിസ്, പരിഷ്​കരിച്ച ഹ്യുണ്ടായ് ജെനസിസ് കൂപ്പെ, ടൊയോട്ട സോളാര, 14 മിത്സുബിഷി എസ്​.യു.വികൾ എന്നിവ ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അതേ സമയം വാഹനങ്ങൾ തകർക്കുന്നതിനു പകരം ലേലം ചെയ്ത് പണം രാജ്യത്തിനു മുതൽകൂട്ടാക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

Related Articles

Back to top button