Uncategorized

മരണപെട്ട മകളുടെ കയ്യിൽ പിടിച്ചു കൂട്ടിരിക്കുന്ന ഒരച്ഛന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ കണ്ണ് നിറയ്ക്കുന്നു

“Manju”

കഴിഞ്ഞദിവസം തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ വലിയ നഷ്ടങ്ങൾ ആയിരുന്നു സംഭവിച്ചത്. പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമായ ഒരു സംഭവം തന്നെയായിരുന്നു ഇത്. പതിനോയിരം കടന്നു മരണനിരക്ക് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. കെട്ടിടങ്ങൾ എല്ലാം തകർന്നടിഞ്ഞതിനൊപ്പം ആളുകൾ അഭയമില്ലാതെ അലയുകയാണ്. ഫെബ്രുവരി ആറിനാണ് തുർക്കിയിൽ ആദ്യത്തെ ഭൂചലനം അനുഭവപ്പെടുന്നത്. പുലർച്ചെ നാലുമണിക്ക് ശേഷമാണ് ഇത് സംഭവിച്ചത്. തുർക്കിയിലും സിറിയയിലും വാർത്തകൾ അധികം വൈകാതെ തന്നെ പുറംലോകത്തേക്ക് എത്തുകയും ചെയ്തു. ദുരന്തഭൂമിയിൽ നിന്നും എത്തുന്ന ചിത്രങ്ങൾ ആവട്ടെ ആരുടെയും മനസ്സിൽ വേദന പകർത്തുന്നതും. ഹൃദയം പിളർക്കുന്ന നിരവധി ചിത്രങ്ങളാണ് പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. കഠിനമായ തണുപ്പാണ് ഇപ്പോൾ അവിടുത്തെ ഏറ്റവും വലിയ പ്രശ്നം എന്നത്.

ചില ഭീമൻ കെട്ടിടങ്ങൾ ഒക്കെ ക്ഷണനേരം കൊണ്ട് നിലം പൊത്തുന്ന കാഴ്ചയ്ക്കുള്ളിൽ തന്നെ രക്ഷാപ്രവർത്തകർ ജീവൻ പോലും പണയം വെച്ച് ആളുകളെ രക്ഷപ്പെടുത്തുന്ന കഠിനപ്രയത്നത്തിന്റെ കാഴ്ചകളും കാണാൻ സാധിക്കും. എന്നാൽ ഇപ്പോൾ കാണുമ്പോൾ തന്നെ വേദന ഉളവാക്കുന്ന ചില ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. അത്തരത്തിൽ ഫോട്ടോഗ്രാഫർ അടേം ആൾട്ടൺ പകർത്തിയിരിക്കുന്ന ഒരു ചിത്രമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ വീടുകൾ തകർന്ന പ്രിയപ്പെട്ടവരെ നഷ്ടമായി. മനുഷ്യരുടെ വേദനകളെ കാണിക്കുന്ന ഒരു ചിത്രമായിരുന്നു ആൾട്ടൺ പകർത്തിയത്. ഈ ചിത്രത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലുള്ള ഒരാളുടെ കൈയും പിടിച്ചിരിക്കുന്ന ഒരു മനുഷ്യനെയാണ് കാണാൻ സാധിക്കുന്നത്. കാണുമ്പോൾ തന്നെ ആർക്കും നൊമ്പരവും അതോടൊപ്പം തന്നെ സങ്കടവും തോന്നുന്ന ഒരു ചിത്രമാണ്. തന്റെ കുടുംബത്തെ മുഴുവൻ ഈ ഭൂചലനം കൊണ്ടുപോയ ഒരു നിസ്സഹായനായ മനുഷ്യനാണ് അദ്ദേഹം. മരിച്ചുപോയിട്ടും കൈവിടാൻ ആവാതെ കുടുംബത്തിലുള്ള മകളുടെ കയ്യിൽ പിടിച്ചിരിക്കുകയാണ് അദ്ദേഹം.

കൗമാരക്കാരിയായ തന്റെ മകളുടെ കയ്യിലാണ് ആ പിതാവ് പിടിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. അദ്ദേഹത്തിന്റെ മകളെ ഭൂചലനം അദ്ദേഹത്തിൽ നിന്നും അകറ്റി കളഞ്ഞിരിക്കുന്നു. ഒരുകാലത്ത് തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് വളർത്തിയ മകളെ അവസാന സമയത്തും കൈവിടാതെ ചേർത്തു പിടിച്ചിരിക്കുകയാണ് ആ പിതാവ്. 15 വയസ്സ് മാത്രമുള്ള ഇർമക്ക് എന്ന മകൾ കട്ടിലിൽ മരിച്ചുകിടക്കുകയാണ്.. വീട് തകർന്ന അവൾക്ക് മുകളിലേക്ക് വീണിരിക്കുന്നു. ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് പാളി അനുജന്റെ മേൽ പതിക്കാതെ സുരക്ഷ ഒരുക്കുകയായിരുന്നു ആ 15 വയസ്സുകാരി. ഇത് വളരെയധികം ശ്രദ്ധ നേടുന്നുണ്ട്. ഇത് ആളുകളുടെ ഹൃദയം തകർക്കുന്നുണ്ട്. ചെറിയൊരു വേദന പോലും അറിയിക്കാതെ ആയിരിക്കില്ലേ ഒരുപക്ഷേ ആ പിതാവാ മകളെ വളർത്തിയിട്ടുണ്ടാവുക. ഒരു കെട്ടിടം മുഴുവൻ അവളുടെ ശരീരത്തിലേക്ക് പതിക്കുമ്പോൾ അവൾ എത്രത്തോളം വേദന അനുഭവിച്ചിട്ടുണ്ടാകും ആ നിമിഷം അച്ഛൻ അതൊക്കെ ഓർമ്മിക്കുന്നുണ്ടാവില്ലേ.?

Related Articles

Back to top button