Uncategorized

ബസുകളില്‍ ക്യാമറ സ്ഥാപിക്കാന്‍ 10 ദിവസം കൂടി

“Manju”

ബസുകളുടെ മത്സരയോട്ടവും നിയമലംഘനവും തടയാന്‍ ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശത്തെത്തുടര്‍ന്ന് സ്വകാര്യബസുകള്‍ നെട്ടോട്ടത്തില്‍ 28-നു മുമ്പ് ക്യാമറ സ്ഥാപിക്കാനാണ് നിര്‍ദേശം. എന്നാല്‍, ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഇതെങ്ങനെ സാധിക്കുമെന്ന ആശങ്കയിലാണ് ഉടമകള്‍. ബസിനുള്ളില്‍നിന്ന് അകത്തേക്കും പുറത്തേക്കും രണ്ടു ക്യാമറകള്‍ വേണം.

ക്യാമറ സ്ഥാപിച്ചശേഷം സ്വകാര്യബസുകളുടെ മേല്‍നോട്ടച്ചുമതല മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്കാകും. യാത്രക്കാര്‍ക്കു പരാതി നല്‍കാനും സൗകര്യമുണ്ടാകും. ക്യാമറ സ്ഥാപിക്കുന്നതിലൂടെ അപകടങ്ങളും അമിതവേഗവും നിയന്ത്രിക്കാനാകുമെന്നാണു പ്രതീക്ഷ. എന്നാല്‍, 5,000 രൂപയെങ്കിലും ചെലവുവരുമെന്ന് ഉടമകള്‍ പറയുന്നത്.‌

ബസില്‍ നിന്ന് റോഡിന്റെ മുന്‍വശവും അകവും കാണാവുന്ന തരത്തില്‍ ക്യമാറ സ്ഥാപിക്കുന്നതിനൊപ്പം ബസിനുള്ളില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും പേര്, വിലാസം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും ഈ വിവരങ്ങള്‍ മോട്ടോര്‍വാഹനവകുപ്പിന് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

ക്യാമറ വാങ്ങാനുള്ള പകുതിത്തുക സംസ്ഥാന റോഡുസുരക്ഷാ അതോറിറ്റി വഹിക്കുമെന്നാണ് മന്ത്രി പറഞ്ഞിട്ടുള്ളത്. ക്യാമറ സര്‍ക്കാര്‍ നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം. ആര്‍.ടി.. ഓഫീസ് മുഖേന ക്യാമറ വാങ്ങിനല്‍കുന്ന തരത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പാലമുറ്റം വിജയകുമാര്‍ ആവശ്യപ്പെട്ട.

Related Articles

Check Also
Close
Back to top button