Uncategorized

ജിമ്മില്‍ വ്യായാമം ചെയ്ത് കൊണ്ടിരിക്കെ 67-കാരന് ദാരുണാന്ത്യം.

“Manju”

മുംബൈ : ജിമ്മില്‍ വ്യായാമം ചെയ്ത് കൊണ്ടിരിക്കെ 67-കാരന് ദാരുണാന്ത്യം. മഹാരാഷ്‌ട്രയില്‍ പാല്‍ഖര്‍ ജില്ലയിലെ വാസൈ ഗ്രാമവാസിയായ പ്രഹ്ലാദ് നികം ആണ് മരിച്ചത്.

തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രഹ്ലാദ് നികം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രഹ്ലാദ് എന്നും കൃത്യമായി വ്യായാമം ചെയ്യുന്നതിന് 7:30 ന് ജിമ്മില്‍ എത്തുമായിരുന്നു.

അടുത്തിടെ പ്രിയ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ മരണപ്പെട്ടിരുന്നു. 46-വയസ്സായിരുന്നു അദ്ദേഹത്തിന്. ഹിന്ദി ടിവി സീരിയലുകളിലും ഷോകളിലും നിറ സാന്നിദ്ധ്യമായിരുന്ന അദ്ദേഹത്തിന്റെ അകാല മരണം ഞെട്ടലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

കന്നട താരമായ പുനിത് രാജ്കുമാര്‍ അദ്ദേഹത്തിന്റെ 46-ാം വയസ്സില്‍ മരണമടഞ്ഞതും 40-ാം വയസ്സില്‍ ബോളിവുഡ് സീരിയല്‍ നടനായ സിദ്ധാര്‍ത്ഥ് ശുക്ല, 41-ാം വയസ്സില്‍ നടന്‍ ദീപേഷ് ഭാന്‍ എന്നിവര്‍ മരണത്തിലേക്ക് കാല്‍വഴുതി വീണതും വ്യായാമം ചെയ്യുന്നതിനിടയിലായിരുന്നു. ഇതിന് പിന്നാലെയാണ് സമാനരീതിയില്‍ ഒരു മരണം കൂടി സംഭവിച്ചത്.

Related Articles

Back to top button