Uncategorized

അവയവദാനം ;65 കഴിഞ്ഞവര്‍ക്കും മുന്‍ഗണനാക്രമത്തില്‍ ലഭിക്കും

“Manju”

ന്യൂഡല്‍ഹി: മരണശേഷമുള്ള അവയവദാനത്തിനുള്ള ചട്ടങ്ങളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം മാറ്റംവരുത്തി. 65 വയസിന് മുകളിലുള്ളവര്‍ക്കും ഇനി മുന്‍ഗണനാക്രമത്തില്‍ അവയവം ലഭിക്കും. ഇതിനായി പ്രത്യേക ദേശീയ പോര്‍ട്ടല്‍ സംവിധാനവും ഏര്‍പ്പെടുത്തും.

എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന നിരീക്ഷണത്തിലാണ് സ്വീകര്‍ത്താവിന്റെ പ്രായം സംബന്ധിച്ച വ്യവസ്ഥകള്‍ നീക്കം ചെയ്തത്. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാം. 18 വയസ്സിന് താഴെയുള്ളവരുടെ കാര്യത്തില്‍, മാതാപിതാക്കളുടെ നിയമപരമായ സമ്മതം ആവശ്യമാണ്.

അവയവദാന പോര്‍ട്ടലുകള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവയവം സ്വീകരിക്കുന്നതിനും ദാനം ചെയ്യുന്നതിനും ഇനി മുതല്‍ നാഷണല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്‍റ് ഓര്‍ഗനൈസേഷന്റെ (നോട്ടോ) രജിസ്ട്രിയില്‍ അപേക്ഷിക്കാം. അവയവം സ്വന്തം സംസ്ഥാനത്തേക്ക് എത്തിക്കണോ അതോ അവയവം ലഭ്യമാകുന്ന സംസ്ഥാനത്തെ ആശുപത്രിയിലേക്ക് മാറണോ എന്ന് രോഗിക്ക് തീരുമാനിക്കാം.

Related Articles

Back to top button