InternationalLatestUncategorized

ടെലഗ്രാമില്‍ സജീവ ഉഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്

“Manju”

Telegram reports | Truevision News

ശ്രീജ.എസ്

ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ ടെലഗ്രാമില്‍ സജീവ ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. പ്രതിമാസ സജീവ ഉപഭോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായും കഴിഞ്ഞ 72 മണിക്കൂറില്‍ 2.5 കോടി പുതിയ ഉപഭോക്താക്കളെ ലഭിച്ചതായും ടെലഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ് പറഞ്ഞു.

പുതുതായി എത്തിയ ഉപഭോക്താക്കളില്‍ 38 ശതമാനം ഏഷ്യയില്‍ നിന്നും 27 ശതമാനം യൂറോപ്പില്‍ നിന്നും 21 ശതമാനം ലാറ്റിന്‍ അമേരിക്കയില്‍ നിന്നും എട്ട് ശതമാനം മധ്യേഷ്യ, വടക്കേ ആഫ്രിക്ക മേഖലയില്‍ നിന്നുള്ളവരാണ്. ഓരോ ദിവസവും 15 ലക്ഷം വരെ പുതിയ ഉപഭോക്താക്കള്‍ പുതിയതായി ടെലഗ്രാമില്‍ വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button