Uncategorized

അഭ്യസ്തവിദ്യരുടെ നാടായതിനാലാണ് സാമൂഹിക പരിവര്‍ത്തനത്തിന് നമ്മുടെ നാട് വേദിയായത് – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി.

“Manju”

കൊല്ലം : നമ്മുടെ നാട് അഭ്യസ്തവിദ്യരുടെ നാട് എന്നാണറിയപ്പെടുന്നതെന്നും, എന്നാല്‍ ഓരോദിവസവും നാം മാധ്യമങ്ങളിലൂടെ കാണുന്നത് കാണുമ്പോള്‍ അഭ്യസ്തവിദ്യരുടെ നാടാണോ ഇതെന്ന് തോന്നുന്നവിധത്തിലാണ് കാര്യങ്ങളെന്നും സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി. നമ്മുടെ പൂര്‍വ്വികരായ ആളുകള്‍ അനാചാരങ്ങള്‍ക്കെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. പ്രത്യേകിച്ച് ഓരോകാലഘട്ടത്തിലേയും എഴുത്തുകാര്‍, അത് വായിച്ചറിഞ്ഞ് അഭ്യസ്തവിദ്യരായ ആളുകള്‍ അനീതിക്കെതിരെ സംഘടിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. പണ്ടുകാലത്തുണ്ടായിരുന്ന സതിപോലെയുള്ള അനാചാരങ്ങള്‍ക്കെതിരേ അഭ്യസ്തവിദ്യരായവരാണ് പോരാടിയത്. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യാ വൈകുണ്ഠസ്വാമി തുടങ്ങിയവരുടെ സാമൂഹീക പരിവര്‍ത്തനങ്ങള്‍ അഭ്യസ്തവിദ്യരിലൂടെയാണ് സമൂഹത്തിലെത്തിയതെന്നും സ്വാമി പറഞ്ഞു. വെളിയം പടിഞ്ഞാറ്റിന്‍കര ജനത വായനശാല സംഘടിപ്പിച്ച വിശ്വാസം നെല്ലും പതിരും എന്ന ജനകീയ സദസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

Related Articles

Back to top button