തുര്‍ക്കിയ്ക്ക് ദീര്‍ഘകാല സഹായങ്ങളുമായി യുഎസ് സെക്രട്ടറി

അങ്കാറ : തുര്‍ക്കിയ്ക്ക് ദീര്‍ഘകാല സഹായങ്ങളുമായി യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. തുര്‍ക്കി–സിറിയ ദുരന്ത മേഖലയുടെ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ദീര്‍ഘകാല സഹായം പ്രഖ്യാപിച്ചത്. ഭൂകമ്പത്തില്‍ തകര്‍ന്നു തരിപ്പണമായ അങ്കാറയുടെ പുനര്‍നിര്‍മാണത്തിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കുമെന്നും ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. തുര്‍ക്കിയെ എങ്ങനെ സഹായിക്കാമെന്നുമുള്ള ഔഗ്യോഗിക ചര്‍ച്ചയ്‌ക്കാണ് യുഎസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്‍സിര്‍ലിക് എയര്‍ഫോഴ്സ് ബേസില്‍ എത്തിയത്. തുടര്‍ന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലുവിനൊപ്പം ബ്ലിങ്കന്‍ ഹെലികോപ്റ്ററില്‍ തുര്‍ക്കിയുടെ ദുരന്ത മേഖലകള്‍ നിരീക്ഷിച്ചു.
‘ഭൂകമ്പത്തിന് ഏകദേശം രണ്ടാഴ്ചയ്‌ക്ക് ശേഷം തിരച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണ്. എന്നാല്‍ അമേരിക്കയുടെ സഹായം തുടരും, തുര്‍ക്കിയില്‍ നാശനഷ്ടങ്ങളുടെ വ്യാപ്തി വളരെ കൂടുതലാണ്. പഴയ തുര്‍ക്കിയെ പുനര്‍നിര്‍മ്മിക്കാന്‍ വലിയ പരിശ്രമങ്ങള്‍ വേണ്ടിവരും ആ ശ്രമങ്ങളില്‍ തുര്‍ക്കിയെ പിന്തുണയ്‌ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ‘. യുസ് സെക്രട്ടറി അറിയിച്ചു.
കൂടാതെ തുര്‍ക്കി– സിറിയ സഹായത്തിനായി 50 മില്യണ്‍ ഡോളര്‍ അനുവദിക്കുന്നതിന് എമര്‍ജന്‍സി ഫണ്ടുകള്‍ക്ക് പ്രസിഡന്റ് ജോ ബൈഡന്‍ അംഗീകാരം നല്‍കുമെന്ന് യുഎസ് സെക്രട്ടറി വ്യക്തമാക്കി. യുഎസിന്റെ ധനസഹായം 185 മില്യണ്‍ ഡോളറിലെത്തിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. സന്ദര്‍ശനത്തിനിടെ ആന്റണി ബ്ലിങ്കന്‍ തുര്‍ക്കി വിദേശകാര്യ മന്ത്രി കവുസോഗ്ലുവുമായി അങ്കാറയില്‍ വെച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനുമായി ചര്‍ച്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 6-നാണ് തുര്‍ക്കിയിലും തെക്കുകിഴക്ക് അയല്‍രാജ്യമായ സിറിയയിലും 7.8 തീവ്രതയില്‍ ഭൂചലനമുണ്ടായത്. ചെറുതും വലുതുമായ ഇരുന്നൂറോളം തുടര്‍ ഭൂചലനങ്ങളാണ് തുര്‍ക്കിയിലുണ്ടായത്. തുര്‍ക്കി–സിറിയ ഭൂകമ്പത്തില്‍ 45,000-ത്തിലധികം ആളുകള്‍ മരണപ്പെടുകയും 2,64,000 കെട്ടിടങ്ങള്‍ തകരുകയും ചെയ്തു.