Uncategorized

മഹിളാ സമ്മാന്‍ ബചത് പത്ര യോജന: പ്രത്യേക മേള ആരംഭിച്ചു

“Manju”

സ്ത്രീകളിലെ നിക്ഷേപ ശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രത്യേക പദ്ധതിയുടെ മേള ആരംഭിച്ചു. സ്ത്രീകള്‍ക്കായി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മഹിളാ സമ്മാന്‍ ബചത് പത്ര യോജന പദ്ധതിയുടെ ഭാഗമായി അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രത്യേക മേളയാണ് ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകളില്‍ നിന്നും സ്ത്രീകള്‍ക്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ സാധിക്കും. ഫെബ്രുവരി 20- ന് ആരംഭിച്ച മേള ഫെബ്രുവരി 24- ന് സമാപിക്കുന്നതാണ്.

സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ചെറിയ തുക നിക്ഷേപിക്കാന്‍ സാധിക്കുന്ന നിക്ഷേപ പദ്ധതിയാണ് മഹിളാ സമ്മാന്‍ ബചത് പത്ര യോജന. പരമാവധി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. നിക്ഷേപങ്ങള്‍ക്ക് 7.5 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷമാണ് പദ്ധതിയുടെ കാലാവധി. അതേസമയം, കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ ചെറിയ തുകകള്‍ പിന്‍വലിക്കാന്‍ സാധിക്കുന്നതാണ്.

Related Articles

Back to top button