Uncategorized

പ്രധാനമന്ത്രിയുമായി കൂട‍ികാഴ്ച നടത്തി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍

“Manju”

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂട‍ികാഴ്ച നടത്തി മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. ഇന്ത്യയിലേക്ക് ചീറ്റുപ്പുലികളെ കൊണ്ടു വന്നതിനെ പ്രശംസിക്കുകയും ചെയ്തു. മോദിയോട് വളരെ ആവേശത്തോടെയും ഊഷ്മളമായും സംസാരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം ട്വീറ്റും ചെയ്തു. ഇന്ന് രാവിലെയാണ് കെവിന്‍ പീറ്റേഴ്സണ്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ചീറ്റപ്പുലികളെ ഇന്ത്യയില്‍ തുറന്ന് വിട്ടതിനെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനമുണ്ട്. നിങ്ങളുടെ തുറന്ന പുഞ്ചിരിക്കും ഉറച്ച ഹസ്തദാനത്തിനും നന്ദി. നിങ്ങളെ വീണ്ടും കാണാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. എന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിന് ശേഷം കെവിന്‍ പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം ഇദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും കൂടി കാഴ്ച നടത്തിയിരുന്നു. ഷായുമായി കൂടി കാഴ്ച നടത്തിയതിന് ശേഷം വളരെ ആകര്‍ഷണീയമായ ചര്‍ച്ചയെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനനം നല്‍കുന്നവയാണെന്നും പീറ്റേഴ്സണ്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.

വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഒരു യോഗത്തില്‍ പങ്കെടുക്കാനാണ് പീറ്റേഴ്സണ്‍ ഇന്ത്യയില്‍ എത്തിയത്. ഇതിന് ശേഷമാണ് പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായും കൂടി കാഴ്ച നടത്തിയത്.

Related Articles

Back to top button