Uncategorized

പൂജിതപീഠം സമർപ്പണം ആഘോഷം : സാംസ്ക്കാരിക പ്രതിനിധി സമ്മേളനം നടന്നു

“Manju”

പോത്തൻകോട് : പൂജിതപീഠം സമർപ്പണം ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 22ന് ഉച്ചയ്ക്ക് ശേഷം 2.30 മുതൽ സാംസ്കാരിക പ്രതിനിധിസമ്മേളനം നടന്നു. ചടങ്ങിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മഹനീയ സാന്നിധ്യമായി. ചടങ്ങിൽ റ്റി.ആർ.ബാബു രചിച്ച് രാജേഷ് അമ്പാടി സംഗീതം നൽകി രഞ്ജിനി സഞ്ജയ് ആലപിച്ച ഗാനാവിഷ്കാരത്തിന്റെ പ്രകാശനം നടന്നു. ഡോ.റ്റി.എസ് സോമനാഥൻ, എം.പി.പ്രമോദ് സാംസ്കാരിക ഡിവിഷൻ പ്രതിനിധികളായ ബ്രഹ്മചാരി എൻ.എം.മനു, എം.രാധാകൃഷ്ണൻ, വി.ജോയ്, എസ്.രാജീവ്, എം.പി. പ്രകാശൻ, വി.കെ.കോസല, ബിന്ദുസുനിൽ, എസ്. ഷിനു, വന്ദിതലാൽ, എസ്.കെ.ഷീജ, സി.ലൈല, എൻ.സുധ, എൻ. ലീന , എൽ.നൻമ എന്നിവർ സംസാരിച്ചു.

ആശ്രമം സ്പിരിച്ച്വല്‍ സോണില്‍ പ്രാര്‍ത്ഥനാലയത്തിന് മുന്‍വശം നടന്ന പ്രതിനിധി സമ്മേളനത്തില്‍ ആര്‍ട്സ് & കള്‍ച്ചര്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി. പ്രമോദ് സംസാരിക്കുന്നു.

Related Articles

Check Also
Close
Back to top button