KeralaLatestThiruvananthapuram

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സര്‍ക്കാര്‍ നിലപാട്‌ അറിയിക്കണമെന്ന് ഹൈക്കോടതി

“Manju”

സിന്ധുമോള്‍ ആര്‍
കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് അന്വേഷണ കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. നിക്ഷേപകരുടെ പരാതികളില്‍ അന്വേഷണ ഏജന്‍സി എന്ത് നടപടി എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അറിയിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. അടുത്ത തിങ്കളാഴ്ചക്കകം തീരുമാനം അറിയിക്കണം. 2000 കോടിയുടെ തട്ടിപ്പില്‍ സിബിഐ അന്വേഷണവും സംസ്ഥാനത്ത് നിലവിലുള്ള നിലവിലുള്ള നിയമപ്രകാരവും അന്വേഷണം വേണമെന്നുമുള്ള ഹര്‍ജികളാണ് ജസ്റ്റീസ് വി.ജി. അരുണ്‍ പരിഗണിച്ചത്.
പോപ്പുലര്‍ ഫിനാന്‍സിന്റെ 275 ശാഖകള്‍ ഇപ്പോള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് അറിയില്ലന്നും സ്വര്‍ണ്ണ നിക്ഷേപം ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടന്നും സര്‍ക്കാര്‍ ഇടപെട്ട് പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. രേഖകള്‍ നശിപ്പിക്കാന്‍ സാധ്യത ഉണ്ടന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. നിക്ഷേപകരായ ഡോക്ടര്‍ മേരി മഗ്ദലിന്‍, തോമസ് പാറേക്കാട്ടില്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. 2013 ല്‍ സംസ്ഥാനം പാസാക്കിയ നിയമപ്രകാരം പ്രത്യേക കോടതി രൂപീകരിച്ച്‌ അന്വേഷണം നടത്തണമെന്നും സ്ഥാപനത്തിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കണമെന്നുമാണ് തോമസ് പാറേക്കാട്ടിലിന്റെ ആവശ്യം.

Related Articles

Back to top button