IndiaKeralaLatest

അടുത്ത ഗൂഗിളും, ട്വിറ്ററും, ഫെയിസ് ബുക്കും ഇന്ത്യയില്‍ നിന്ന് ; പ്രധാനമന്ത്രി

“Manju”

അടുത്ത ഗൂഗിളും, ട്വിറ്ററും, ഫെയിസ് ബുക്കും ഇന്ത്യയില്‍ നിന്ന് ; പ്രധാനമന്ത്രി

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ന്യൂഡല്‍ഹി: അടുത്ത ഗൂഗിളും, ട്വിറ്ററും, ഫെയിസ് ബുക്കും ഇന്ത്യയില്‍ നിന്നാകുമെന്ന് പ്രതിമാസ മന്‍കീ ബാത്തില്‍ അഭിപ്രായപ്പെട്ടു. ആത്മനിര്‍ഭര്‍ ഭാരത് ഇന്നവേഷന്‍ ചലഞ്ചില്‍ പങ്കെടുത്ത നിരവധി ആപ്ലിക്കേഷനുകളെ പരാമര്‍ശിച്ചാണ് മോദി ഇത് പറഞ്ഞത്. ചലഞ്ചില്‍ യുവാക്കള്‍ ആവശത്തോടെ പങ്കെടുത്തതായും, എന്‍ട്രികളില്‍ കൂടുതല്‍ ടയര്‍– 2, ടയര്‍-3 വിഭാഗത്തില്‍പ്പെട്ട നഗരങ്ങളിലെ യുവാക്കളില്‍ നിന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ വിഭാഗങ്ങളിലായി രണ്ട് ഡസനോളം ആപ്ലിക്കേഷനുകള്‍ക്ക് അവാര്‍ഡ് നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള കുട്ടുകി കിഡ്സ് ലേണിംഗ് ആപ്, യുവാക്കള്‍ക്കായുള്ള ചിംഗാരി ആപ്ലിക്കേഷന്‍, മൈക്രോ ബ്ലോഗിംങ് പ്ലാറ്റ്ഫോമിനായുള്ള ku KOO ku ആപ്ലിക്കേഷന്‍, സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ശരിയായ വിവരം ലഭിക്കാനുള്ള ആസ്ക് സര്‍കാര്‍ ആപ്, ഫിറ്റ്നെസ് ആപ്ലിക്കേഷനായി സ്റ്റെപ് സെറ്റ് ഗോ മുതലായവയുടെ നേട്ടങ്ങള്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ഇന്നത്തെ ചെറിയ സ്റ്റാര്‍ട്ടപ്പുകളെല്ലാം നാളത്തെ വലിയ കമ്പനികളായി മാറുമെന്നും, ഇന്നത്തെ ഫെയിസ് ബുക്കും ട്വിറ്ററും പോലുള്ള സംരഭങ്ങളെല്ലാം സ്റ്റാര്‍ട്ടപ്പായി ആരംഭിച്ചതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 7000 സ്റ്റാര്‍ട്ടപ്പ് എന്‍ട്രികളില്‍ നിന്നാണ് തെരെഞ്ഞെടുപ്പ് നടത്തിയത്.

Related Articles

Back to top button