InternationalLatest

ലോകത്ത് കൊവിഡ് മരണം  3.32 ലക്ഷം

“Manju”

ലോമെമ്പാടും കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുപ്രകാരം 51 ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആഫ്രിക്കയില്‍ രോഗികളുടെ എണ്ണം 95,000 കടന്നു. ഇറാനില്‍ പതിനായിരത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,188 പേര്‍ മരിച്ചതോടെ ബ്രസീലില്‍ മരണസംഖ്യ 20,000 ആയി. റഷ്യയില്‍ മരണസംഖ്യ മൂവായിരം പിന്നിട്ടു. ഇതോടെ ലോകത്ത് കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 3.32 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ ഏറിയ പങ്കും അമേരിക്കയിലും യുകെയിലുമാണ്. ഇതുവരെ 19.46 ലക്ഷം പേരുടെ രോഗം ഭേദമായി.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ 94,661 പേരാണ് മരിച്ചത്. 15.76 ലക്ഷം പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 2.98 ലക്ഷം പേരുടെ രോഗം മാറി.അമേരിക്കയ്ക്ക് പിന്നില്‍ റഷ്യയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 3.17 ലക്ഷം പേര്‍. ബ്രസീലില്‍ 3.10 ലക്ഷം പേര്‍ക്കും യുകെയില്‍ 2.52 ലക്ഷം പേര്‍ക്കും സ്‌പെയിനില്‍ 2.33 ലക്ഷം പേര്‍ക്കും ഇറ്റലിയില്‍ 2.28 ലക്ഷം പേര്‍ക്കും കൊവിഡ് പിടിപെട്ടു. യുകെയില്‍ 36,124 പേരും ഇറ്റലിയില്‍ 32,486 പേരും ഫ്രാന്‍സില്‍ 28,218 പേരും സ്‌പെയിനില്‍ 27,940 പേരും മരിച്ചു.

ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,12,359 ആയി ഉയര്‍ന്നു. ഇതില്‍ 45,300 പേരുടെ രോഗം ഭേദമായി. ഇതുവരെ 3435 പേരാണ് മരിച്ചത്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 39,297 പേര്‍ക്ക് രോഗമുണ്ട്. തമിഴ്‌നാട്ടില്‍ 13,191 പേര്‍ക്കും ഗുജറാത്തില്‍ 12,537 പേര്‍ക്കും ഡല്‍ഹിയില്‍ 11,088 പേര്‍ക്കും രോഗമുണ്ട്. മഹാരാഷ്ട്രയില്‍ 1390 പേരും ഗുജറാത്തില്‍ 749 പേരും മധ്യ പ്രദേശില്‍ 267 പേരും മരിച്ചു

Related Articles

Back to top button