Uncategorized

യുഎഇയുടെ ദീര്‍ഘകാല ബഹിരാകാശ യാത്ര മാറ്റിവെച്ചു

“Manju”

ദുബായ്: യുഎഇയുടെ ദീര്‍ഘകാല ബഹിരാകാശ യാത്ര ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറ്റിവെച്ചു. ഇന്ന് യുഎഇ സമയം രാവിലെ 10.45 നായിരുന്നു ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം വഹിച്ചുള്ള ഫാല്‍ക്കണ്‍ 9 റോക്കറ്റ് പുറപ്പെടാനിരുന്നത്. എന്നാല്‍ പുറപ്പെടാന്‍ 3 മിനിറ്റ് മാത്രം ബാക്കിനില്‍ക്കേയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയ സമയക്രമം പിന്നീട് അറിയിക്കുമെന്ന് നാസ ട്വീറ്റ് ചെയ്തു.

യുഎഇയുടെ ഡോ.സുല്‍ത്താന്‍ അല്‍ നെയാദി, നാസയുടെ മിഷന്‍ കമാന്‍ഡര്‍ സ്റ്റീഫന്‍ ബോവന്‍, പൈലറ്റ് വാറന്‍ ഹോബര്‍ഗ്, റഷ്യന്‍ കോസ്‌മോനോട്ട് ആന്‍ഡ്രേ ഫെഡ് യാവേവ് എന്നിവരാണ് 6 മാസത്തെ ദൗത്യത്തിലുള്ളത്. അടുത്ത വ്യാഴം, വെള്ളി, ശനി ഇതിലേതെങ്കിലും ഒന്നായിരിക്കും അടുത്ത വിക്ഷേപണത്തിന് സാധ്യമായ ദിവസങ്ങള്‍ എന്ന് ദുബായ് എംബിആര്‍ സ്‌പേസ് സെന്റര്‍ അറിയിച്ചു.

Related Articles

Back to top button