Uncategorized

എഴുത്തുകാരി സാറാ അബൂബക്കര്‍ അന്തരിച്ചു

“Manju”

മംഗ്‌ളൂരു; കന്നട നോവലിസ്റ്റും ചെറുകഥാകൃത്തും വിവര്‍ത്തകയുമായ സാറാ അബൂബക്കര്‍ (86) അന്തരിച്ചു. മംഗ്ളൂരുവില്‍ ഉച്ചയോടെയായിരുന്നു അന്ത്യം. കാസര്‍കോട് ചെമ്മനാട് സ്വദേശിനിയാണ്. മംഗ്ളൂരുവിലാണ് സ്ഥിരതാമസം. കന്നടയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകയും പ്രഭാഷകയുമായ സാറ കന്നട സാഹിത്യത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.


കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നില്‍ പുതിയപുരയില്‍ അഹമ്മദിന്റെയും സൈനബിയുടെയും മകളാണ്. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറായിരുന്ന പരേതനായ അബൂബക്കർ ആണ് ഭർത്താവ്.

ചന്ദ്രഗിരിയ തീറദല്ലി, കദന വിറാമ, സഹന തുടങ്ങിയവയാണ് സാറ അബൂബക്കറിന്റെ പ്രധാന നോവലുകള്‍. എട്ട് കൃതികള്‍ കന്നഡയിലേക്കു സാറ അബൂബക്കര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

 

Related Articles

Check Also
Close
Back to top button