Uncategorized

ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നം; നയതന്ത്രതല ‍ചര്‍ച്ച നടത്തി

“Manju”

ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ബെയ്ജിങില്‍ ചര്‍ച്ച നടത്തി. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റത്തെക്കുറിച്ച്‌ ഇരു രാജ്യങ്ങളിലെയും നയതന്ത്രത സംഘം ചര്‍ച്ച നടത്തി. അതേസമയം അതിര്‍ത്തി വിഷയത്തില്‍ ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടല്‍ നടക്കുമ്പോഴാണ് പുതിയ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലയിലെ സൈനിക പിന്മാറ്റം അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

പതിനാലാമത് നയതന്ത്ര ചര്‍ച്ചക്ക് ശേഷം ഇത് ആദ്യമായാണ് അതിര്‍ത്തി വിഷയങ്ങള്‍ക്കായുള്ള നയതന്ത്ര സംഘം നേരിട്ട് ചര്‍ച്ച നടത്തുന്നത്. ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി ശില്‍പക് അംബുലെയാണ് ഇന്ത്യന്‍ സംഘത്തെ നയിച്ചത്. ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ബൗണ്ടറി ആന്‍ഡ് ഓഷ്യാനിക് അഫേഴ്‌സ് ഡയറക്ടര്‍ ജനറലാണ് ചൈനീസ് സംഘത്തെ നയിച്ചത്.

പടിഞ്ഞാറന്‍ പ്രവിശ്യയിലെ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മറ്റു മേഖലകളിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായെന്നും പ്രസ്താവനയില്‍ അറിയിച്ചു.

Related Articles

Back to top button