Uncategorized

ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് മുന്നേറ്റവുമായി ബാങ്ക് ഓഫ് ബറോഡ

“Manju”

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതില്‍ ബാങ്ക് ഓഫ് ബറോഡ ബഹുദൂരം മുന്നില്‍. സാങ്കേതികവിദ്യയുടെ കരുത്തില്‍ ഏറ്റവും പുതിയ സേവനങ്ങള്‍ ലളിതമായും വേഗത്തിലുമാണ് ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്.

ഇതോടെ, പൊതുമേഖലയിലെ പുതുതലമുറ ബാങ്ക് എന്ന സവിശേഷതയും ബാങ്ക് ഓഫ് ബറോഡയുടെ കരങ്ങളില്‍ ഭദ്രമാണ്. ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഒട്ടനവധി സേവനങ്ങള്‍ ആദ്യമായി അവതരിപ്പിക്കുന്നത് ബാങ്ക് ഓഫ് ബറോഡയാണ്. എല്ലാ സേവനങ്ങളും ഒരൊറ്റ കുട കീഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബോംബ് വേള്‍ഡ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ബാങ്ക് ഓഫ് ബറോഡ പുറത്തിറക്കിയിട്ടുണ്ട്. സേവിംഗ്സ്, നിക്ഷേപം, ലോണ്‍, ഷോപ്പിംഗ് തുടങ്ങി വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. കൂടാതെ, വീഡിയോ കെവൈസി മുഖാന്തരം എളുപ്പത്തിലും വേഗത്തിലും ഉപഭോക്താക്കള്‍ക്ക് അക്കൗണ്ടുകള്‍ തുറക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്.

ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പുറമേ, വൈവിധ്യവല്‍ക്കരണത്തിലും പൊതുമേഖലാ ബാങ്കുകള്‍ക്കിടയില്‍ ബാങ്ക് ഓഫ് ബറോഡ മുന്‍പന്തിയിലാണ്. ബിഒബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് ലിമിറ്റഡ്, ബിഒബി ക്യാപിറ്റല്‍ മാര്‍ക്കറ്റ് ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related Articles

Back to top button