Uncategorized

തൊഴിലധിഷ്ഠിത കോഴ്സുകള്‍ വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്കുകള്‍

“Manju”

വിവിധ വിഷയങ്ങളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ വാഗ്ദാനം ചെയ്യാനൊരുങ്ങി രാജ്യത്തെ സ്വകാര്യ ബാങ്കുകള്‍. യുവാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് രൂപം നല്‍കുന്നത്. ഇതിനായി സ്വകാര്യ സര്‍വകലാശാലകളുടെ പിന്തുണ പ്രയോജനപ്പെടുത്തുന്നതാണ്. പ്രധാനമായും ബാങ്കിംഗ് രംഗത്ത് തൊഴിലവസരങ്ങള്‍ തേടുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബാങ്കുകളില്‍ ജോലി ലഭിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്റെ സഹകരണത്തോടെ ഐസിഐസിഐ ബാങ്ക് മണിപ്പാല്‍ പ്രൊബേഷനറി ഓഫീസ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. കൂടാതെ, എച്ച്‌ഡിഎഫ്സി ബാങ്ക് അമിറ്റി ഗ്ലോബല്‍ ബിസിനസ് സ്കൂളുമായി സഹകരിച്ച്‌ റൈസിംഗ് ബാങ്കേഴ്സ് പ്രോഗ്രാമാണ് അവതരിപ്പിക്കുന്നത്. നൈപുണ്യ വികസനം ലക്ഷ്യമിട്ട് ആക്സിസ് ബാങ്ക് മണിപ്പാല്‍ അക്കാദമിയും ചേര്‍ന്ന് ആറ് മാസത്തെ കോഴ്സ് ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം ആക്സിസ് ബാങ്കില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനുള്ള അവസരവും ലഭിക്കുന്നതാണ്.

Related Articles

Back to top button