IndiaLatest

ഫാറൂഖിന് സമന്‍സ്

“Manju”

ശ്രീനഗര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ലക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. മെയ് 31ന് ഡല്‍ഹിയിലെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് .

ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ (ജെ.കെ.സി.എ) സാമ്ബത്തിക ക്രമക്കേട് നടന്നുവെന്ന കേസുമായി ബന്ധപ്പെട്ടാണ് സമന്‍സ് എന്നാണ് റിപ്പോര്‍ട്ട്. 2020 ഡിസംബറില്‍ ഫെഡറല്‍ ഏജന്‍സി അബ്ദുല്ലയുടെയുടേതടക്കം 11.86 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ താത്കാലികമായി കണ്ടുകെട്ടിയിരുന്നു.

Related Articles

Back to top button