Uncategorized

ഹോളി; 196 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി

“Manju”

ന്യൂഡല്‍ഹി : ഹോളി പ്രമാണിച്ച്‌ 196 സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി സര്‍വീസ് നടത്തുമെന്ന് അറിയിച്ച്‌ ഇന്ത്യന്‍ റെയില്‍ വേ. ഹോളി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്കും സൗകര്യവും കണക്കിലെടുത്താണ് തീരുമാനം. പ്രധാന നഗരങ്ങളിലൂടെയാവും സര്‍വീസുകള്‍ ലഭ്യമാകുക.

ഡല്‍ഹിപട്‌ന, ഡല്‍ഹിഭഗല്‍പൂര്‍, ഡല്‍ഹിമുസാഫര്‍പൂര്‍, ഡല്‍ഹിസഹര്‍സ, ഗോരഖ്പൂര്‍മുംബൈ, കൊല്‍ക്കത്തപുരി, ഗൂവാഹത്തിറാഞ്ചി, ന്യൂഡല്‍ഹിശ്രീ മാതാ വൈഷണവോ ദേവി കത്ര, ജയ്പൂര്‍ബാന്ദ്ര ടെര്‍മിനസ്, പൂനെദാനപൂര്‍ എന്നീ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന തരത്തിലാണ് സ്‌പെഷ്യല്‍ ട്രെയിനുകളിലൂടെ സര്‍വീസുകള്‍ ലഭ്യമാകുക.

യാത്രക്കാരുടെ തിക്കും തിരക്കും നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി റെയില്‍ വേ സ്റ്റേ്ഷനുകളില്‍ റെയില്‍ വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ റിസര്‍വ്ഡ് സീറ്റുകളില്‍ അനധികൃതമായി യാത്ര ചെയ്യുന്നുണ്ടോ എന്നും പരിശോധിക്കും. ട്രെയിനുകളുടെ തടസ്സമില്ലാത്ത യാത്രകള്‍ക്കായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റെയില്‍ വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button