Uncategorized

വന്ദേഭാരതിലും ടാറ്റയുടെ കൈയൊപ്പ്

“Manju”

ന്യൂഡല്‍ഹി : രാജ്യത്തെ വേഗമേറിയ ട്രെയിനായ വന്ദേഭാരതിന്റെ നിര്‍മ്മാണത്തില്‍ ടാറ്റ സ്റ്റീലുമായി സഹകരിക്കാന്‍ റെയില്‍വേ കരാര്‍ ഒപ്പിട്ടു. കാരാര്‍ അനുസരിച്ച്‌ വന്ദേ ഭാരത് എക്സ്പ്രസിന്റെ 22 ട്രെയിനുകളിലേക്ക് വേണ്ട വിവിധ ഘടകങ്ങള്‍ ടാറ്റാ സ്റ്റീല്‍ നിര്‍മ്മിക്കും. 2024 ന്റെ ആദ്യ പാദത്തോടെ വന്ദേ ഭാരതിന്റെ ആദ്യ സ്ലീപ്പര്‍ ഓടിക്കുന്നതിനും, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 200 വന്ദേ ഭാരത് ട്രെയിനുകള്‍ പുറത്തിറക്കണമെന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയാണ് ടാറ്റയുമായി റെയില്‍ കരാറില്‍ ഒപ്പിട്ടത്.

പുതിയ കരാര്‍ അനുസരിച്ച്‌ വന്ദേ ഭാരത് എക്സ്പ്രസിലെ എസി മുതല്‍ ത്രീ ടയര്‍ കോച്ചുകള്‍ വരെയുള്ള സീറ്റുകള്‍ ടാറ്റ സ്റ്റീല്‍ നിര്‍മ്മിക്കും. ഇതിന് പുറമെ ലിങ്ക് ഹോഫ്മാന്‍ ബുഷ് (എല്‍എച്ച്‌ബി) കോച്ചുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാറും കമ്പനിക്ക് നല്‍കിയിട്ടുണ്ട്. 145 കോടി രൂപയുടെ ടെന്‍ഡറില്‍ പറയുന്ന നിര്‍മ്മാണങ്ങള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കണമെന്നാണ് വ്യവസ്ഥ.

Related Articles

Back to top button