Uncategorized

2.65 ബില്യണ്‍ ഡോളര്‍ കടം തിരിച്ചടച്ച്‌ അദാനി ഗ്രൂപ്പ്

“Manju”

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിശ്വാസ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ 2.65 ബില്യണ്‍ ഡോളര്‍ കടം തിരിച്ചടച്ച്‌ അദാനി ഗ്രൂപ്പ്. ഏകദേശം 21,720 കോടി രൂപയാണ് അദാനി തിരിച്ചടച്ചത് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി പണയം വെച്ച്‌ വായ്പയെടുത്ത 2.17 ബില്യണ്‍ ഡോളറും കമ്പനി തിരിച്ചടച്ചു.

ഏകദേശം 17,622 കോടി രൂപയാണ് ഇത്. അംബുജ സിമന്റ് ഏറ്റെടുക്കാന്‍ വാങ്ങിയ 500 മില്യണ്‍ ഡോളറും ഏകദേശം 4098 കോടി രൂപയും അദാനി ഗ്രൂപ്പ് അടച്ചു. തുകയുടെ ഉറവിടം അദാനി ഗ്രൂപ് വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച്‌ 31 ആണ് വായ്പ തിരിച്ചടക്കാനുള്ള അവസാന തീയതിയായി നല്‍കിയിരുന്നത്.

Related Articles

Back to top button