Uncategorized

2026 ലോകകപ്പില്‍ പുതിയ ഫോര്‍മാറ്റുമായി ഫിഫ

“Manju”

അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളില്‍ നടക്കുന്ന 2026 ഫിഫ വേള്‍ഡ് കപ്പില്‍ 48 ടീമുകള്‍ പങ്കെടുക്കുമെന്ന് ഫിഫ. ലോകകപ്പില്‍ ആകെ 104 മത്സരങ്ങളുണ്ടാവുമെന്ന് ഫിഫ അറിയിച്ചു. നിലവില്‍ 32 ടീമുകളും 64 മത്സരങ്ങളുമെന്ന രീതി മാറും. ഇതുസംബന്ധിച്ച ഭേദഗതികളും ഫിഫ കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിച്ചു. 48 ടീമുകളും 80 മത്സരങ്ങളും എന്നാണ് മുമ്പ് തീരുമാനിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ ടീമുകള്‍ നേരത്തെ പുറത്തായ സാഹചര്യത്തിലാണ് അത്തരമൊരു ഫോര്‍മാറ്റിന് അംഗീകാരം നല്‍കാതിരുന്നത്.

നാലു ടീമുകള്‍ വീതം 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരിക്കും പ്രാഥമിക റൗണ്ട്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എട്ടു മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32ലേക്ക് കടക്കും. തുടര്‍ന്ന് നോക്കൗട്ട് മത്സരങ്ങളായിരിക്കും. ഫിഫയുമായി അടുത്ത വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പുതിയ ഫോര്‍മാറ്റില്‍ ആരും എതിര്‍പ്പ് പ്രകടിപ്പിച്ചില്ല.

Related Articles

Back to top button