Uncategorized

25 ലക്ഷം ഐ ഫോണുകള്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

“Manju”

ഐ ഫോണ്‍ നിര്‍മ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി അതിവേഗം മുന്നേറി ഇന്ത്യ. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് 25 ലക്ഷത്തിലധികം എ ഫോണുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച്‌ രണ്ടിരട്ടി വര്‍ദ്ധനയാണ് കയറ്റുമതിയില്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

2025-ഓടെ ഐഫോണിന്റെ 25 ശതമാനം ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍ ടെക്നോളജിയുടെയും വിസ്റ്റ്രോണിന്‍െയും തീരുമാനം. കഴിഞ്ഞ വര്‍ഷമാണ് ഐ ഫോണ്‍-14 ആദ്യ അസംബ്ലി യൂണിറ്റ് ഇന്ത്യയില്‍ ആരംഭിച്ചത്.

യുഎസ്ചൈന ബന്ധം വഷളായതിനെ തുടര്‍ന്ന് മൊബൈല്‍ ഉത്പാദന രംഗത്ത് കനത്ത ക്ഷീണമാണ് ചൈന നേരിട്ടുന്നത്. 2019-ല്‍ ഐ ഫോണിന്റെ 47 ശതമാനം ചൈനയില്‍ നിന്നാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍ 2020-ല്‍ 41 ശതമാനമായും 2021-ല്‍ 36 ശതമാനമായും കുത്തനെ കുറഞ്ഞു.

ആപ്പിള്‍ ഉള്‍പ്പടെയുള്ള ആഗോള ടെക്ക് ഭീമന്‍മാര്‍ കൂട്ടത്തൊടെയാണ് ചൈനയിലെ യൂണിറ്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ടെക് നിര്‍മ്മാണ യൂണിറ്റുകളുടെ ഹബ്ബായി മാറുന്ന ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക്, ശക്തി പകരുകയാണ് ആഗോള ഭീമന്‍മാരുടെ ചുവടുമാറ്റം.

 

Related Articles

Back to top button