Uncategorized

യുഎസ് വ്യോമസേനയുടെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍

“Manju”

വാഷിംഗ്ടണ്‍: യുഎസ് വ്യോമസേനയുടെ തലപ്പത്തും ഇന്ത്യന്‍ വംശജന്‍. അമേരിക്കന്‍ വ്യോമസേനയുടെ പുതിയ അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജനായ രവി ചൗധരിയെ നിയമിച്ചു. കഴിഞ്ഞ ദിവസം നടന്ന സെനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായത്. എയര്‍ഫോഴ്‌സിന്റെ ഊര്‍ജ്ജകാര്യം, ഇന്‍സ്റ്റലേഷന്‍, പരിസ്ഥിതി എന്നീ വിഭാഗങ്ങളുടെ ചുമതലയിലേക്കാണ് രവി ചൗധരിയെ നിയമിച്ചിരിക്കുന്നത്. യുഎസിലെ പരമോന്നത സിവിലിയന്‍ നേതൃസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് രവി ചൗധരി. 65ല്‍ 29 സെനറ്റര്‍മാരുടെ പിന്തുണയൊടെയാണ് പെന്റഗണിലെ സുപ്രധാന പദവിയിലേക്ക് ഇദ്ദേഹം എത്തുന്നത്.അമേരിക്കയിലേക്ക് കുടിയേറിയവരാണ് രവി ചൗധരിയുടെ മാതപിതാക്കള്‍. അമേരിക്കന്‍ വ്യോമസേനയില്‍ ദശാബ്ദങ്ങളുടെ സേവന പരിചയമുള്ള വ്യക്തിയായതിനാല്‍ ഈ പദവിയിലെത്താന്‍ എന്തുകൊണ്ടും യോഗ്യനാണ് ഡോക്ടര്‍ ചൗധരിയെന്ന്, അദ്ദേഹത്തെ നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ അമേരിക്കന്‍ സെനറ്റ് വ്യക്തമാക്കുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്ന കാലേയളവില്‍ പ്രസിഡന്റിന്റെ വിദേശകാര്യ ഉപദേശക സമിതി അംഗമായും രവി ചൗധരി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1993 മുതല്‍ 2015 വരെ അമേരിക്കന്‍ എയര്‍ഫോഴ്‌സില്‍ വൈമാനികനായും ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും ഉള്‍പ്പെടെ നിരവധി യുദ്ധമേഖലകളില്‍ അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായിട്ടുണ്ട് രവി ചൗധരി.

Related Articles

Back to top button