Uncategorized

പുതിയ സീപ്ലെയിന്‍ റൂട്ടില്‍ കേരളമില്ല

“Manju”

ഉഡാൻ പദ്ധതിപ്രകാരം സംസ്ഥാനകേന്ദ്ര ഭരണ പ്രദേശങ്ങളിലെ 25 വാട്ടർ എയ്‌റോ ഡ്രോമുകളെ ബന്ധിപ്പിക്കുന്നതിന് പുതുതായി കണ്ടെത്തിയ 56 സീപ്ലെയിൻ റൂട്ടുകളിൽ കേരളമില്ല. ബെന്നി ബെഹനാന്റെ ചോദ്യത്തിന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്.

ഗുജറാത്ത്, അസം, തെലങ്കാന, ആന്ധ്രാപ്രദേശ്, ഗോവ, ഹിമാചല്‍പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് തുടങ്ങിയ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളാണ് പുതിയ സീപ്ലെയിന്‍ റൂട്ടുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

പദ്ധതിക്കുകീഴിൽ നിലവിൽ ഒൻപത് ഹെലിപോർട്ടുകളും രണ്ട് വാട്ടർ എയ്‌റോഡ്രോമുകളും 74 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന 469 റൂട്ടുകളും പ്രവർത്തിക്കുന്നുണ്ടെന്നും മറുപടിയിൽ പറഞ്ഞു.

Related Articles

Back to top button