Uncategorized

1.25 ലക്ഷത്തിലധികം കുട്ടികളില്‍ പോഷകാഹാരക്കുറവ്‌

“Manju”

ഗാന്ധിനഗര്‍: ഗുജറാത്തില്‍ 1.25 ലക്ഷത്തിലധികം കുട്ടികള്‍ പോഷകാഹാരക്കുറവുള്ളവരാണെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ 1,01,586 പേര്‍ ഭാരക്കുറവുള്ളവരാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായി വനിത ശിശുവികസന മന്ത്രി ഭാനുബെന്‍ ബബാരിയയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആദിവാസികള്‍ കൂടുതലുള്ള നര്‍മദ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവുള്ള കുട്ടികള്‍, 12,494. സൂറത്തില്‍ 6,967, ഭാറൂച്ചില്‍ 5,863 കുട്ടികളുമുണ്ട്. ഭാരക്കുറവുള്ള കുട്ടികളില്‍ 24,121 പേര്‍ തീരെ ഭാരമില്ലാത്തവരാണ്. പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.

 

Related Articles

Back to top button