IndiaLatest

അന്നനാളം മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

“Manju”

ഭോപ്പാല്‍: എയിംസിന് മറ്റൊരു കയ്യൊപ്പ് കൂടി. ഭോപ്പാല്‍ എയിംസില്‍ നടത്തിയ അന്നനാളം മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. എയിംസിലെ സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി, ഇഎന്‍ടി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സംഘമാണ് അപൂര്‍വ്വവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ നടത്തിയത്. ഒന്‍പത് മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയായിരുന്നു.

ടോയിലറ്റ് ക്ലീനര്‍ ഉള്ളില്‍ ചെന്ന് അന്നനാളത്തിന് കേടുപാടുപറ്റിയ സ്ത്രീയിലാണ് ശസ്ത്രക്രിയ നടത്തിയത്. അപൂര്‍വ്വവും സങ്കീര്‍ണവുമായ ശസ്ത്രക്രിയ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം വിജയകരമായി പൂര്‍ത്തിയാക്കിയതായി എയിംസ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.

രോഗിയുമായും കുടുംബാംഗങ്ങളുമായും സംസാരിച്ച്‌ കൃത്യമായ അവബോദം ഉണ്ടാക്കിയ ശേഷമാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗം മേധാവി ഡോ.വിഷാല്‍ ഗുപ്ത പറഞ്ഞു. പത്ത് മാസമായി രോഗി ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ടില്ല. ഫീഡിംഗ് ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കിയിരുന്നത്. അന്നനാളം മാറ്റിവെയ്ക്കുമ്പോള്‍ സംസാര ശേഷിയെ ബാധിക്കാതിരിക്കുക എന്നത് പ്രധാന വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button