KeralaLatest

പ്രതിഷ്ഠാ പൂർത്തീകരണം; കോർഡിനേഷൻ ഓഫീസ് തുറന്നു

“Manju”

വയനാട്: സുൽത്താൻബത്തേരി ബ്രാഞ്ചാശ്രമത്തിൽ പ്രതിഷ്ഠാ പൂർത്തീകരണത്തോടനുബന്ധിച്ച് കോർഡിനേഷൻ ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഏപ്രിൽ 4 ന് നമ്പ്യാർകുന്നിലെത്തുന്ന ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്. മാർച്ച് 18 ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുടെ അദ്ധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ തീർത്ഥയാത്രയുടെ വിശിദാംശങ്ങളും ക്രമീകരണങ്ങളും ചർച്ച ചെയ്തിരുന്നു. ആശ്രമപ്രവർത്തനങ്ങൾ നാടിന് കൂടുതൽ മിഴിവേകണമെന്ന് സ്വാമി നിർദേശിച്ചു. ജനനി അഭേദ ജ്ഞാന തപസ്വിനിക്കും സ്വാമി ജ്യോതിചന്ദ്രൻ ജ്ഞാന തപസ്വിക്കുമാണ് കോർഡിനേഷൻ ചുമതല. പ്രാർത്ഥനാലയവും പർണ്ണശാലയും ദർശന മന്ദിരവും ഉൾപ്പെടുന്ന സ്പിരിച്വൽ സോൺ ക്രമീകരണത്തിൻ്റെ ചുമതല സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വിക്കാണ്. ഓഫീസ്, റിസപ്ഷൻ, മീഡിയ& കമ്മ്യൂണിക്കേഷൻസ് ചുമതലകൾ സ്വാമി ഭക്തദത്തൻ ജ്ഞാന തപസ്വി വഹിക്കും. അന്നദാനത്തിൻ്റെ ചുമതല സ്വാമി ആത്മചിത്തൻ ജ്ഞാന തപസ്വിക്കാണ്. താമസൗകര്യമൊരുക്കുന്നതും സുരക്ഷാകാര്യങ്ങളുടെ മേൽനോട്ടവും സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വിക്കാണ്. വൈദ്യൂതി, വെള്ളം, ലൈറ്റ് & സൗണ്ട്സ് എന്നിവയുടെ ചുമതല സ്വാമി മധുരനാദൻ ജ്ഞാന തപസ്വി നിർവഹിക്കും. സ്റ്റാൾ അറേഞ്ച്മെൻ്റും മെഡിക്കൽ ക്യാമ്പ് ക്രമീകരണവും സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി കോർഡിനേറ്റ് ചെയ്യും. ലാൻഡ്സ്കേപിംഗും ചെടികളുടെ ക്രമീകരണവും പുഷ്പാലങ്കാരവും നടക്കുന്നത് സ്വാമി ചന്ദ്രതീർത്ഥൻ ജ്ഞാന തപസ്വിയുടെ മേൽനോട്ടത്തിലാണ്. പുഷ്പാജ്ഞലി കൗണ്ടർ, സമർപ്പണം, ദീപപ്രദക്ഷിണം എന്നിവയുടെ കോർഡിനേഷൻ സ്വാമി ജനമോഹനൻ ജ്ഞാന തപസ്വിയും പൂജ കോർഡിനേഷൻ സ്വാമി ജയദീപ്തൻ ജ്ഞാന തപസ്വിയും സ്വാമി ചിത്തപ്രകാശ ജ്ഞാന തപസ്വിയും നിർവഹിക്കും. മാർച്ച് 25 ശനിയാഴ്ച രാവിലെ 9 ന് ആശ്രമം ജനറൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ വിലയിരുത്തൽ യോഗം നടക്കും.

Related Articles

Back to top button