InternationalLatest

യുവേഫ സൂപ്പര്‍ കപ്പ്; ബയേണ്‍ മ്യൂണിക്കിന് കിരീടം

“Manju”

ശ്രീജ.എസ്

യുറോപ്യന്‍ സൂപ്പര്‍ കപ്പില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിന് ജയം. സ്പാനിഷ് ക്ലബ് സെവിയ്യയെ തോല്‍പ്പിച്ചാണ് ബയേണിന്റെ കിരീടനേട്ടം. ഈ വര്‍ഷം ബയേണ്‍ സ്വന്തമാക്കുന്ന നാലാം കിരീടമാണിത്.

ഹം​ഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില‍ ഒന്നിനെതിരെ രണ്ട് ​ഗോളുകള്‍ക്കായിരുന്നു ബയേണിന്റെ ജയം. ആദ്യപകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. രണ്ടാം പകുതിയില്‍ 90ാം മിനുറ്റില്‍ മത്സരം 1-1ന് സമനിലയിലെത്തി. എക്സ്ട്രാ ടൈമിലേക്ക് പോയ മത്സരത്തില്‍ 104ാം മിനുറ്റില്‍ ഹാവി മാര്‍ട്ടിനസ് ബയേണിന്റെ വിജയഗോള്‍ നേടി. ബയേണിന് ഒന്നിനെതിരേ രണ്ട് ഗോള്‍ ലീഡ്. 120ാം മിനുറ്റ് വരെ ഈ ലീഡ് നിലനിര്‍ത്തിയ ബയേണ്‍ ഇത്തവണത്തെ സൂപ്പര്‍ കപ്പ് സ്വന്തമാക്കി.

Related Articles

Back to top button