
ഡല്‍ഹിയിലെ യു കെ ഹെെക്കമ്മീഷന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഹെെക്കമ്മീഷന് മുന്നിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്തു. അമൃത്‌പാല്‍ സിംഗിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ലണ്ടനിലെ പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാക കെട്ടിടത്തിന് പുറത്ത് വലിച്ചെറിഞ്ഞിരുന്നു.
ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഡല്‍ഹിയിലെ യു കെ ഹെെക്കമ്മീഷനു മുന്നില്‍ സിഖ് സമുദായ അംഗങ്ങള്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡല്‍ഹിയിലെ യു കെ ഹെെക്കമ്മീഷന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ശക്തമായ സുരക്ഷ ഉറപ്പാക്കിയത്.
അതേസമയം ഒരു ഖാലിസ്ഥാനി ഇന്ത്യന്‍ ദേശീയ പതാക വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിരുന്നു. ലണ്ടനിലെ ഇന്ത്യന്‍ ഹെെക്കമ്മീഷനില്‍ മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ബ്രീട്ടിഷ് അധികാരികളോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.