
ന്യൂഡല്‍ഹി : രാജ്യത്ത് 5ജി പ്രഖ്യാപിച്ച് അഞ്ച് മാസത്തിന് ശേഷം 6ജി സേവനം ലഭ്യമാക്കാന്‍ ഒരുങ്ങി ഇന്ത്യ. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴച ഭാരത് 6ജി വിഷന്‍ ഡോക്യുമെന്റ് അനഛാദനം ചെയ്യുകയും 6ജി ടെസ്റ്റ് ബെഡ് പ്രഖ്യാപിക്കുകയും ചെയ്തു. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ അടുത്ത ഘട്ടമായ 6ജിയുടെ പുതിയ സാങ്കേതികവിദ്യകളും ഗവേഷണ പുരോഗതികളും പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനും 6ജി ടെസ്റ്റ് ബെഡ് ഉപയോഗിക്കും.
6ജി സേവനത്തിന്റെ തുടക്കത്തിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിനൊപ്പം യുഎന്നിന്റെ അന്താരാഷ്‌ട്ര ടെലിക്കമ്മ്യൂണിക്കേഷന്‍ യുണിയന്റെ ഏരിയ ഓഫീസും പ്രധാനമന്ത്രി ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. ഐടിയുവിന്റെ വേള്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസംബ്ലി ഡല്‍ഹിയില്‍ നടത്തുമെന്ന കാര്യം പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഇന്ത്യ 100 5ജി ലാബുകള്‍ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. 6ജിയുടെ രൂപീകരണത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത സംവിധാനമാണ് 6ജി ടെസ്റ്റ് ബെഡ്. പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമിന് സമമാണ് ടെസ്റ്റ്‌ബെഡ്. ഇതിലൂടെ ഗവേഷകര്‍ക്ക് നെറ്റ്‌വര്‍ക്കുകളെ ബാധിക്കാതെ പരീക്ഷണങ്ങള്‍ നടത്തുകയും വിലയിരുത്തുവാനും സാധിക്കും.