IndiaLatest

കുമാര്‍ മംഗളം ബിര്‍ളയ്ക്ക് പദ്മഭൂഷണ്‍ സമ്മാനിച്ചു

“Manju”

ന്യൂഡല്‍ഹി: ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയ്ക്ക് പദ്മഭൂഷണ്‍ സമ്മാനിച്ചു. ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു കെ.എം ബിര്‍ളയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. വ്യാപാര വ്യവസായ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ബിര്‍ള കുടുംബത്തില്‍ പത്മ പുരസ്‌കാരം നേടുന്ന നാലാമത്തെ അംഗമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മാതാവ് രാജശ്രീ ബിര്‍ളയ്ക്കും മുത്തച്ഛന്‍ ബസന്ത് കുമാര്‍ ബിര്‍ളയ്ക്കും പദ്മഭൂഷണും അദ്ദേഹത്തിന്റെ മുത്തച്ഛന്‍ ഘനശ്യാം ദാസ് ബിര്‍ളയ്ക്ക് പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്.

ഇത് അഭിമാനകരമാണെന്നും രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. 36 രാജ്യങ്ങളിലായുള്ള 1,40,000 സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം പുരസ്‌കാരം സമര്‍പ്പിച്ചു.

 

Related Articles

Back to top button