IndiaLatest

സല്‍മാന്‍ ഖാന് വധ ഭീഷണി: യുവാവ് അറസ്റ്റില്‍

“Manju”

നടന്‍ സല്‍മാന്‍ ഖാന് വധഭീഷണി സന്ദേശമയച്ച കേസില്‍ ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജോധ്പൂരില്‍ സ്വദേശി ധക്കദ് രാം വിഷ്‌ണോയി (21) ആണ് പിടിയിലായത്. രാജസ്ഥാന്‍ പൊലീസുമായി മുംബൈ പൊലീസ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

മാര്‍ച്ച്‌ 18 നാണ് സല്‍മാന്‍ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. മെയില്‍ വഴി സല്‍മാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. നടന്റെ പരാതിയില്‍ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button