4ജി ഇനി ചന്ദ്രനിലും.!

നോക്കിയയുടെ പുതിയ വെളിപ്പെടുത്തലുകള്‍ അനുസരിച്ച് ചന്ദ്രിനിലും 4ജി നെറ്റ്‌വര്‍ക്ക് എത്തും. 2023 അവസാനത്തോടെ ചന്ദ്രനില്‍ 4ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കാന്‍ സാധിക്കുമെന്ന് നോക്കിയയുടെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചന്ദ്രേപരിതലത്തിലെ ആദ്യ നെറ്റ്‌വര്‍ക്ക് ഒരുക്കുന്നതിനായി നാസ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫിനിഷ് കമ്പനിയായ നോക്കിയയ്‌ക്ക് 14.1 ദശലക്ഷം ഡോളറിന് കരാര്‍ ഏല്‍പ്പിച്ചിരുന്നു.
നോക്കിയ വരും മാസങ്ങളില്‍ സ്‌പേസ് എക്‌സ് റോക്കറ്റില്‍ 4ജി നെറ്റ്‌വര്‍ക്ക് ലഭ്യാമാക്കാന്‍ വേണ്ട സംവിധാനങ്ങള്‍ വിക്ഷേപിക്കും. നോവ–സി ലൂണാര്‍ ലാന്‍ഡറിലെ ആന്റിന വഴി ആയിരിക്കും നെറ്റ് വര്‍ക്കിന് ആവശ്യാമയ ബേസ് സ്‌റ്റേഷന്‍ സജ്ജീകരിക്കുക. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന രോവറും ഇതിനൊപ്പം ഉണ്ടാവും.
എംഡബ്ലൂസി 2023-ല്‍ ചാന്ദ്ര 4ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നോക്കിയ മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കുള്ള ആശയവിനമയ സംവിധാനങ്ങള്‍ക്ക് ഇത്തരം സാധ്യതകള്‍ കൂടുതല്‍ സഹായിക്കുമെന്ന് നോക്കിയ എക്‌സിക്യൂട്ടീവ് വെളിപ്പെടുത്തി. 4 ജി നെറ്റ്‌വര്‍ക്കിന്റെ വിന്യാസം ബഹിരാകാശ യാത്രികരുടെ നിയന്ത്രണത്തിലായിരിക്കുമ്പോള്‍ സഹപ്രവര്‍ത്തകരമായി ആശയവിനിമയം നടത്തുന്നത് കൂടുതല്‍ എളുപ്പമാകും.
യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷണല്‍ നേരത്തെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം നോക്കിയ വികസിപ്പിച്ചെടുത്ത ടെക്‌നോളജിക്ക് ചന്ദ്രോപരിതലത്തില്‍ ദീര്‍ഘ ദുരത്തില്‍ സീഗ്നലുകള്‍ കൈമാറുന്നതിനുള്ള കഴിവുണ്ട്. എതിരാളികളുടെ സാങ്കേതിക വിദിയകളേക്കാള്‍ വര്‍ദ്ധിച്ച സ്പീഡും ലഭ്യമാക്കാന്‍ നോക്കിയയ്‌ക്ക് എളുപ്പത്തില്‍ സാധ്യമാകും. ഇക്കാര്യത്താലാണ് നോക്കിയയുടെ സാങ്കേതിക വിദ്യയാണ് കൂടുതല്‍ വിശ്വാസയോഗ്യമെന്ന നിലപാടിലെത്തുകയായിരുന്നു നാസ. എന്നാല്‍ ചന്ദ്രനിലേക്ക് പോകുമ്പോള്‍ ഫോണ്‍ എടുക്കണോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയം നില്‍ക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.