KeralaLatest

സൈക്കിള്‍ ചവിട്ടി ഡിജിറ്റല്‍ ഇന്ത്യ‌യ്ക്ക് കൈയടിച്ച്‌ ജി 20

“Manju”

കുമരകം: കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ തീര്‍ത്ത ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെയുള്ള സൈക്കിള്‍ സവാരിആസ്വദിച്ച്‌ ജി 20 രാജ്യങ്ങളിലെ ഉദ്യോഗസ്ഥ പ്രതിനിധികള്‍. കുമരകത്ത് ആരംഭിച്ച ജി 20 ഷെര്‍പ്പകളുടെ (രാഷ്ട്രത്തലവന്റെ പ്രതിനിധിയായി ഉന്നത സംഘത്തെ നയിക്കുന്നയാള്‍) രണ്ടാം സമ്മേളനത്തിലെ കൊവിന്‍പ്രദര്‍ശന വേദിയിലാണ് ഇന്ത്യയുടെ ഡിജിറ്റല്‍ നേട്ടങ്ങള്‍ വിവരിക്കുന്നത്.

സ്റ്റാളിലെ സൈക്കിളില്‍ കയറി ചവിട്ടിയാല്‍ ഡിജിറ്റല്‍ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങളെല്ലാം അറിഞ്ഞ് തൊട്ടുമുന്നിലുള്ള സ്ക്രീനിലൂടെ യാത്രചെയ്യാം. ജര്‍മ്മനി, നെതര്‍ലന്‍ഡുമടക്കമുള്ള രാജ്യങ്ങളിലെ പ്രതിനിധികള്‍ ഇത് കണ്ടറിഞ്ഞു. രാജ്യത്തെ ഡിജി ലോക്കര്‍, യു.പി.ഐ ഉള്‍പ്പടെ ഡിജിറ്റല്‍ നേട്ടങ്ങള്‍ക്ക് പ്രതിനിധികള്‍ കൈയടിച്ചു. പെട്ടിക്കടകളില്‍ വരെ യു.പി.ഐ സംവിധാനം നടപ്പാക്കിയതും പ്രതിനിധികളെ വിസ്മയിപ്പിച്ചു. ഓണ്‍ലൈന്‍ പണമിടപാടിലൂടെ ചായ പോലും വാങ്ങുന്നതിനെക്കുറിച്ചും പ്രതിനിധികള്‍ ചോദിച്ചറിഞ്ഞു.

പഴയകാല ഫയലുകളുടെ ഡിജിറ്റല്‍ പതിപ്പായ ഡിജിലോക്കറിനെക്കുറിച്ചും പ്രതിനിധികളെ ബോദ്ധ്യപ്പടുത്തി. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും എന്‍.സി..ആര്‍.ടി.യുടെയും സംയുക്തസംരംഭമായ ദിക്ഷ ആപ്പുവഴി (ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫോര്‍ നോളജ് ഷെയറിംഗ്) രാജ്യം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും വിശദമാക്കി.

മൈക്രോസോഫ്ട്, ഗൂഗിള്‍, പേടിഎം തുടങ്ങിയ പങ്കാളിത്ത കമ്ബനികളില്‍ നിന്നുള്ള, പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഡി.പി.ഐകളില്‍ (ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രെക്ചര്‍) നിര്‍മ്മിച്ച വിവിധ സംരംഭങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നും നാളെയും കെ.ടി.ഡി.സി റിസോര്‍ട്ടിലാണ് ഷെര്‍പ്പകളുടെ ഒത്തുചേരല്‍. രണ്ടിന് ഓണാഘോഷവും സാംസ്‌കാരിക പരിപാടികളും. ജി 20 അംഗരാജ്യങ്ങള്‍, 9 പ്രത്യേക ക്ഷണിതാക്കളായ രാജ്യങ്ങള്‍, യു.എന്‍ ഉള്‍പ്പടെ രാജ്യാന്തര സംഘടനകള്‍ എന്നിവയില്‍ നിന്നായി 120 പ്രതിനിധികളാണ് ഏപ്രില്‍ 2 വരെയുള്ള സമ്മേളനത്തില്‍ പങ്കെടുക്കുക. 6 മുതല്‍ 9 വരെ ഡെവലപ്പ്മെന്റല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗവും നടക്കും.

 

Related Articles

Back to top button