KeralaLatest

പച്ചക്കറികളും പഴങ്ങളും വിഷരഹിതമാക്കാൻ ശാന്തിഗിരിയുടെ അഗ്രിവാഷ്

“Manju”

തിരുവനന്തപുരം: പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും നിന്ന് മാരകമായ കീടനാശിനികൾ കഴുകിക്കളയാൻ ജൈവ ഫോർമുലയായ അഗ്രിവാഷുമായി ശാന്തിഗിരി.

നാം വാങ്ങി ഉപയോഗിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും വൻതോതിൽ കീടനാശിനികൾ ഉണ്ടെന്ന് പലവിധ പഠനങ്ങളില്‍ മനസ്സിലാക്കിയിട്ടും തിരക്കുപിടിച്ച ജീവിതസാഹചര്യങ്ങളില്‍ ലഭ്യമായത് ഭക്ഷിക്കുക എന്ന ശീലത്തോട് നമ്മളൊക്കെ പൊരുത്തപ്പെട്ടിരിക്കുന്നുവെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തിരുവനന്തപുരം ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു. വാണിജ്യ താല്‍പ്പര്യത്തിനുപരി ശാന്തിഗിരിക്ക് സമൂഹത്തോടുളള പ്രതിബദ്ധതയുടെ കൂടി അടയാളമാണ് തലമുറകളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യം വച്ചിട്ടുളള അഗ്രിവാഷ് എന്ന ഉല്‍പ്പന്നം. സാധാരണക്കാരന് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന ജൈവ ഫോര്‍മുലയാണിതെന്നും സ്വാമി പറഞ്ഞു.

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുളളതിനെക്കാൾ വീര്യംകൂടിയ കീടനാശിനികളുടെ അവശിഷ്ടങ്ങളാണ് ഗവേഷണ വിഭാഗത്തിന്റെ പഠനത്തില്‍ മിക്ക പച്ചക്കറികളിലും കണ്ടെത്തിയത്. കറിവേപ്പിലയിലും മല്ലിയിലയിലും തക്കാളിയിലുമുളളത് മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലാൻ കഴിയുന്ന തരത്തിലുളള വിഷാംശങ്ങളാണെന്ന് ബാംഗ്ലൂരിലെ യൂറോഫിൻസ്, തൃശ്ശൂരിലെ കെയർ കേരളം ലാബുകളിൽ നടത്തിയ പരിശോധനകളിൽ തെളിഞ്ഞത് എന്ന് ശാന്തിഗിരിയുടെ പഠന റിപ്പോർട്ട് പറയുന്നു. കറിവേപ്പിലയുടെ സാമ്പിളുകളിൽ പ്രൊഫെനോഫോസിന്റെ സാന്നിദ്ധ്യം അനവദനീയമായതിൽ നിന്നും മൂവായിരം മടങ്ങ് കൂടുതലാണെന്ന് തുടർച്ചയായ പരിശോധനകളിൽ സ്ഥിരീകരിച്ചത് ഗൗരവമാണെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.

മുൻ വർഷങ്ങളിലെ പരിശോധനകളിൽ തുടർച്ചയായി പച്ചക്കറികളിൽ കണ്ടെത്തിയിരുന്ന എഥിയോൺ, അട്രാസിൻ, സൈഹാലോത്രിൻ, സൈഫൽത്രിൻ എന്നിവയ്‌ക്കൊപ്പം ബോസ്കാലിഡ്, ടെബൂക്കാനാസോൾ എന്നീ പുതുനിര കീടനാശിനികളുടെ സാന്നിദ്ധ്യവും കണ്ടെത്തി. നിർദേശിക്കപ്പെടാ‍ത്തതും അളവിൽ കൂടുത‍ലുമായ കീടനാശി‍നികളാണ് കണ്ടെത്തിയത്. ഇത് മൂത്രാശയ ജനിതക നാഡീ രോഗങ്ങൾ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

കാഞ്ഞങ്ങാടുളള ഒരു പ്രശസ്ത വൈദ്യകുടുംബത്തില്‍ ജനിച്ച അഡ്വ.കെ.മോഹനന് തന്റെ പ്രവാസ ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് പഴങ്ങളിലും പച്ചക്കറികളിലും തളിക്കുന്ന കീടനാശിനികള്‍ മൂലമുണ്ടാകുന്ന വിഷാംശങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തണമെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സ്വകാര്യ ഫ്രൂട്ട്സ് & വെജിറ്റബിള്‍സ് കമ്പനിയില്‍ സെന്‍ട്രല്‍ വെയര്‍ ഹൗസ് മാനേജര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അദ്ധേഹം ജോലിയില്‍ നിന്ന് അവധിയെടുത്ത് കേരളത്തിലെത്തി ഗോത്രവിഭാഗങ്ങളിലെ ഊരുകളിൽ വർഷങ്ങളോളം സഞ്ചരിച്ച് പഠനങ്ങള്‍ നടത്തി. കുടുംബത്തിന്റെ വൈദ്യപശ്ചാത്തലവും പഠനത്തിന് ഗുണം ചെയ്തു. പഠനവുമായി മുന്നോട്ട് പോകാൻ കഴിയാത്തവിധം പല പ്രതിസന്ധികളുണ്ടായപ്പോഴാണ് ശാന്തിഗിരിയിൽ എത്തിച്ചേരുന്നത്.

ശാന്തിഗിരി ഹെൽത്ത്കെയർ റിസർച്ച് ഓർഗനൈസേഷൻ അദ്ധേഹത്തിന്റെ കണ്ടെത്തലുകളുടെ ശാസ്ത്രീയ വശങ്ങൾ അപഗ്രഥിച്ച് മൂന്നു വർഷത്തെ പഠനത്തിനൊടുവിലാണ് സാധാരണക്കാരന് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന അഗ്രീവാഷ് എന്ന ജൈവഫോര്‍മുലയിലേക്ക് എത്തിച്ചേർന്നത്.

മാര്‍ക്കറ്റില്‍ നിന്ന് നേരിട്ട് ശേഖരിച്ച പഴങ്ങളും പച്ചക്കറികളും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരിശോധിക്കുകയും അതില്‍ കണ്ടെത്തിയ കീടനാശിനികളുടെ അളവ് അഗ്രിവാഷിന്റെ ഉപയോഗത്തിലൂടെ 80% മുതല്‍ 100% ശതമാനം വരെ കുറയ്ക്കാന്‍ കഴിയുന്നതായി കണ്ടെത്തുകയും ചെയ്തു. കേരളത്തിലെ കെയര്‍ കേരളം ലബോറട്ടറിയിലെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ അക്രഡിറ്റേഷന്‍ ലബോറട്ടറി ആയ യൂറോഫിന്‍സില്‍ വീണ്ടും പരിശോധിച്ച് പൂര്‍ണ്ണമായ ഗുണഫലം ഉറപ്പാക്കുകയും ചെയ്തു. വിവിധ സമയപരിധികളിൽ പച്ചക്കറി-പഴ വർഗ്ഗങ്ങളെ അഗ്രീവാഷിൽ മുക്കിവെച്ച് നടത്തിയ പഠനത്തിൽ ഒരു മണിക്കൂർ മുക്കിവെച്ചതിലാണ് ഏറ്റവും കൂടുതൽ റിസൾട്ട് ലഭിച്ചത്.

വർഷങ്ങൾ നീണ്ട പഠന നിരീക്ഷണങ്ങൾക്കൊടുവിൽ തന്റെ കണ്ടെത്തലുകൾ ശാന്തിഗിരിയിലൂടെ പൊതുജനങ്ങൾക്ക് ഉപയോഗപ്രദമാകുന്നതിലുള്ള സന്തോഷത്തിലാണ് അഡ്വ. കെ.മോഹനൻ. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയുമായുളള കണ്ടുമുട്ടലാണ് തന്റെ ജീവിതത്തിൽ വഴിത്തിരിവായതെന്നും തനിക്ക് പുതുജീവൻ പകർന്നത് സ്വാമിയാണെന്നും അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ഇന്‍ചാര്‍ജ് സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, ഉഴവൂരിലെ നവജ്യോതിശ്രീകരുണാകരഗുരു റിസർച്ച് സെന്റർ സീനിയർ സയന്റിസ്ന്റ് ഡോ. ഹേമന്ത് അരവിന്ദ് എന്നിവര്‍ പരിപാടിയിൽ സംബന്ധിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഡോ.ഹേമന്ത് അരവിന്ദ് -8848669546

Related Articles

Back to top button