IndiaLatest

പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ മുംബൈയില്‍ കുറവ്

“Manju”

മുംബൈ: ​കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ വലയുന്ന മഹാരാഷ്​ട്രക്ക്​ ആശ്വാസമായി ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയില്‍ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്​. 7000 പേര്‍ക്കാണ്​ മുംബൈയില്‍​ രോഗബാധ സ്ഥിരീകരിച്ചത്​. തിങ്കളാഴ്ചയും മുംബൈയില്‍ കോവിഡ്​ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു. 7381 പേര്‍ക്കാണ് തിങ്കളാഴ്ച​ രോഗബാധ സ്ഥിരീകരിച്ചത്​.ഏപ്രില്‍ നാലിന്​ 11,163 പേര്‍ക്ക്​ മുംബൈയില്‍ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. പിന്നീടുള്ള ​ദിവസങ്ങളിലെല്ലാം രോഗികളുടെ എണ്ണം ഉയര്‍ന്നിരുന്നു. എന്നാല്‍, കഴിഞ്ഞ ഏതാനം ദിവസങ്ങളായി രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ്​ രേഖപ്പെടുത്തുന്നുണ്ട്​.

Related Articles

Back to top button