IndiaLatest

കോഴിക്കോട് കടപ്പുറം സംഗീത സാന്ദ്രമായി : ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് കേളികൊട്ടുയർന്നു

“Manju”
ശാന്തിഗിരി ആശ്രമം ‘വിശ്വജ്ഞാനമന്ദിരം’ സമർപ്പണം ആഘോഷങ്ങളുടെ മുന്നോടിയായി കോഴിക്കോടു കടപ്പുറത്തു സംഘടിപ്പിച്ച സംഗീത സന്ധ്യ കവി പി.കെ.ഗോപി ഉദ്ഘാടനം ചെയ്യുന്നു. പി.കെ.ബാബുരാജ്, സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വി, സ്വാമി ആത്മധർമൻ ജ്ഞാനതപസ്വി, കെ.കേളൻ, കെ.സദാനന്ദൻ, ഇ.കെ.ഷാജി എന്നിവർ സമീപം

കോഴിക്കോട്: കോഴിക്കോട് കടപ്പുറം സംഗീത സാന്ദ്രമായി, സാമൂതിരിയുടെ നാട്ടിൽ ശാന്തിഗിരിയുടെ വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് കേളികൊട്ടുയർന്നു. കോഴിക്കോട് കടലോരത്തെ ഫ്രീഡം സ്ക്വയറിൽ ഗായകർ സംഗീതസന്ധ്യ ഒരുക്കിയാണ് വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന്റെ വിളംബരം നടന്നത് .
മലയാളത്തിലെ നിത്യഹരിത ഗാനങ്ങൾ ഗായകർ ആലപിച്ചപ്പോൾ സംഗീതത്തെ നെഞ്ചെറ്റുന്ന കോഴിക്കോട്ടുകാർ ആസ്വാദകരായി. ഗുരു എന്ന ചലച്ചിത്രത്തിലെ ഗുരു ശരണം, ചരണം എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചായിരുന്നു തുടക്കം. തുടർന്ന് അന്തിവെയിൽ പൊന്നുതിരും, കിളിയേ കിളിയേ തുടങ്ങിയ സുന്ദര ഗാനങ്ങളും പെയ്തിറങ്ങി.
.പഴയതലമുറയിലേയും പുതു തലമുറയിലേയും ഗായകർ റംസാനിലെ രാവിനെ സംഗീത സാന്ദ്രമാക്കി മതസൗഹാർദ്ദ ഗാനങ്ങൾ ആലപിച്ചു.
സംഗീത സന്ധ്യകവിയും ഗാനരചയിതാവുമായ പി.കെ. ഗോപി സംഗീതസന്ധ്യ ഉദ്ഘാടനം ചെയ്തു. ശാന്തി എന്നത് വർഷങ്ങളായി ശാന്തിഗിരി രചിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മനോഹരമായ ഈ ലോകം ആരു നിർമ്മിച്ചതെന്ന് ചോദിച്ചാൽ കലാകാരനാണെന്നാണ് ഞാൻ പറയുക. ശാന്തിയുടെയും സമാധാനത്തിൻ്റെയും ലോകം സൃഷ്ടിക്കാൻ കലാകാരന്മാർക്കേ കഴയൂവെന്നും പി.കെ. ഗോപി പറഞ്ഞു. സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി ആത്മധർമ്മൻ ജ്ഞാന തപസ്വി എന്നിവര്‍ ചടങ്ങില്‍ മഹനീയസാന്നിദ്ധ്യമായി. കെ. കേളന്‍, കെ.സദാനന്ദന്‍, ഇ.കെ. ഷാജി തുടങ്ങിയവരും സന്നിധരായിരുന്നു.

ചടങ്ങിൽ കോഴിക്കോട്ടെ വിവിധ മേഖലകളിൽ പ്രമുഖരായ സർഗപ്രതിഭകളെ ആദരിച്ചു. . ചലച്ചിത്രപ്രവർത്തകരായ സുധീഷ്, കോഴിക്കോട് നാരായണൻ നായർ,, പി.കെ. ബാബുരാജ്, വിജിലേഷ്, നവാസ് വളളിക്കുന്ന്, ദേവരാജ് കോഴിക്കോട്, വിനോദ് കോഴിക്കോട്, അഖിൽ കാവുങ്കല്‍, തേജ് മെര്‍വിന്‍, റഷീദ് അഹമ്മദ്, നാടകപ്രവർത്തകൻ ശിവദാസ് പൊയിൽകാവ്, ഗായകരായ ഷാഫി കൊല്ലം, അമൃതവർഷിണി, ഋതുരാജ്, ദൃശ്യ, ഗാനരചയിതാവ് ബാപ്പു വെളളിപറമ്പ് തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങി.

Related Articles

Back to top button