IndiaLatest

പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാന്‍ നിര്‍ദ്ദേശം

“Manju”

ഡല്‍ഹി : രാജ്യത്തെ പ്ലസ്ടു വിദ്യാഭ്യാസം സെമസ്റ്റര്‍ വത്ക്കരിയ്ക്കാന്‍ നിര്‍ദ്ദേശിച്ച്‌ ദേശിയ പാഠ്യ പദ്ധതി ചട്ടക്കൂട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളില്‍ വര്‍ഷത്തില്‍ രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നടത്താന്‍ ശുപാര്‍ശ. 2005 ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്താണ് എന്‍സിഎഫ് അവസാനമായി പരിഷ്കരിച്ചത്.

9, 10 ക്ലാസുകളുടെ ഘടനയിലും പരീക്ഷാ രീതിയിലും മാറ്റമുണ്ടാകും. മിനിമം മാര്‍ക്ക് രീതി ഒഴിവാക്കും. നിലവില്‍, സിബിഎസ്‌ഇ ഉള്‍പ്പെടെയുള്ള മിക്ക ബോര്‍ഡുകളിലെയും വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസില്‍ കുറഞ്ഞത് അഞ്ച് വിഷയങ്ങളെങ്കിലും ക്ലിയര്‍ ചെയ്യണം. എന്നാല്‍ ഇനിമുതല്‍ വിദ്യാര്‍ത്ഥികള്‍ എട്ട് പേപ്പറുകള്‍ ക്ലിയര്‍ ചെയ്താലേ വിജയിക്കാനാകൂ.

മുന്‍ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ.കസ്തൂരിരംഗന്‍ അധ്യക്ഷനായ എന്‍സിഎഫ് കമ്മിറ്റിയുടെ നിര്‍ദേശം പൊതുജനാഭിപ്രായത്തിനായി ഉടന്‍ പ്രസിദ്ധീകരിക്കും.

Related Articles

Back to top button